രാശിഫലം (20-10-2023 വെള്ളി)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോര്‍ട്‌സ്, കല എന്നീ മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.

കന്നി: അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് ഇല്ലാതാക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, വളരെ വേദനിപ്പിക്കുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ മാനസിക വിഷമത്തിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

തുലാം: ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബ ബന്ധങ്ങളില്‍ സന്തോഷവും ഊഷ്‌മളതയും ഉണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം നേടും. ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കും. പ്രിയപ്പെട്ട ഒരാളുടെ നല്ല വാക്കുകള്‍ ഇന്ന് നിങ്ങളുടെ സായാഹ്നം നിറമുള്ളതാക്കും.

വൃശ്ചികം: സംസാരം കരുതലോടെ വേണം. വീട്ടില്‍ അത്ര നല്ല അവസ്ഥ ആയിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ കലഹമുണ്ടാക്കാന്‍ വ്യഗ്രത കാണിക്കും. നിങ്ങളുടെ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ കാരണമാവുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ പ്രതികൂലചിന്തകളെ അനുവദിക്കരുത്. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു: ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. തീര്‍ഥാടനത്തിനും യോഗം കാണുന്നു. ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യതയുണ്ട്. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കും.

മകരം: ഇന്ന് ഓരോ ചുമതലയിലും ശ്രദ്ധ വേണം‍. തൊഴില്‍രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്‌കണ്‌ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും നേട്ടമുണ്ടാകും. സുഹൃത്തുക്കൾ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. സമൂഹത്തില്‍ പ്രശസ്‌തി വര്‍ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ല ദിവസമാണ്. ഒരു ഉല്ലാസ യാത്രയ്ക്കും‌ സാധ്യതയുണ്ട്.

മീനം: ഇന്ന് ആത്മാവിന്‍റെ ഏറ്റവും നല്ല ഭാഗം നിങ്ങൾ കണ്ടെത്തുകയില്ല. ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭാപ്‌തി ചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. ചില കാര്യങ്ങളില്‍ ദൃഢനിശ്ചയം ചെയ്യണം. കാര്യങ്ങൾ കൂടുതൽ സത്യസന്ധവും വ്യക്തവുമാക്കണം.

മേടം: ഒരു മംഗള കര്‍മത്തില്‍ പങ്കെടുക്കാന്‍ ഒരു ബന്ധുവിന്‍റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദന കൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍ കൊണ്ടും ആ ക്ഷണം ദുര്‍വഹമായ ഒന്നായി തോന്നാം. ചിലപ്പോൾ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസമാകുന്നത് കൊണ്ടാകാം. അല്ലെങ്കില്‍ വീട്ടിലോ ജോലിസ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍, പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്‌ടുകളെ പോലും അത് തകിടം മറിക്കും.

ഇടവം: ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാകില്ല. അത്തരം ഒരു ദിവസമാണ് ഇന്ന്. രാവിലെ മുതല്‍ക്കേ ഒരു വല്ലായ്‌മ അനുഭവപ്പെടാം. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും, ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം, ഉദാസീനതയും താത്‌പര്യക്കുറവും നിങ്ങളെ വലയം ചെയ്‌തിരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ, വരുംവരായ്‌കകളെക്കുറിച്ച് ആലോചിക്കാതെ ഇരിക്കുക. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.

മിഥുനം: സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും, ഏവരേയും വിസ്‌മയിപ്പിക്കുന്നതും, ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഒരു ഷോപ്പിങ് നടത്താനും സാധ്യത കാണുന്നു. ഇഷ്‌ട ഭക്ഷണം കഴിക്കാനുള്ള സാധ്യതയും ഉണ്ട്.

കര്‍ക്കടകം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്തും. സൃഷ്‌ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് നിര്‍ലോഭം പണം ചെലവഴിക്കും. ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക.

Print Friendly, PDF & Email

Leave a Comment

More News