ആദിവാസി ഭൂമി ആവിശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി രാപ്പകൽ സമരം

മലപ്പുറം : നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ (2023 ഒക്ടോബർ 20 വൈകീട്ട് 4 മണി) മുതൽ കളക്ട്രറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തും.

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം നിർവഹിക്കും. ശ്രീ രാമൻ കൊയ്യോൻ, അംബിക മറുവാക്ക്, സുന്ദർരാജ് മലപ്പുറം, വാസു കടപ്പാറ, കൃഷ്ണൻ മഞ്ചേരി, ചന്ദ്രൻ താനൂർ, കെ കെ ഷാജഹാൻ, അഡ്വ. അമീൻ ഹസ്സൻ, നാസർ കീഴുപറമ്പ്, സഫീർ ഷാ, കൃഷ്ണൻ കുനിയിൽ തുടങ്ങി കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment

More News