മോദിയും നെതന്യാഹുവും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങള്‍: സ്പീക്കര്‍ എ എന്‍ ഷംസീർ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങളാണെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവ് എംകെസി അബു ഹാജിയുടെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കർ രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടതുണ്ടോ എന്ന് ചിലർ ചോദിച്ചേക്കാം. അതെ, സ്പീക്കർക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അർഹതയുണ്ട്. ഒക്‌ടോബർ 7ന് ശേഷം ഗാസയിൽ നമ്മൾ കാണുന്നതിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ആളുകൾ മരിക്കുമ്പോൾ മനഃസാക്ഷിയുള്ളവര്‍ ആരും മിണ്ടാപ്രാണികളാകാതെ അതിനെ അപലപിക്കും…. ഒരു യുദ്ധത്തിലും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കരുത്…,” ഷംസീർ പറഞ്ഞു.

ഫലസ്തീൻ വിഷയത്തിൽ നിലവിലെ ഇന്ത്യൻ സർക്കാർ ഇസ്രയേലിന് അനുകൂലമായി രാജ്യത്തിന്റെ നിലപാട് മാറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ കാലം മുതൽ ഇന്ത്യ പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമായിരുന്നുവെന്ന് ഷംസീർ പറഞ്ഞു. മോദിയുടെ കീഴിൽ രാജ്യം ഇസ്രായേലിന് പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News