കുരുന്നുകൾക്ക് നിരണത്ത് ആദ്യാക്ഷരം പകർന്നു നല്‍കി

നിരണം: സെൻ്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങ് തിരുവല്ല സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഫാദർ ഡോ. ബിജു എസ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സമൂഹ പ്രാർത്ഥനയോടെ ബീലീവേഴ്സ് എജ്യുക്കേഷൻ ബോർഡ് സെക്രട്ടറിയും ഇടവക വികാരിയുമായ ഫാ. വില്യംസ് ചിറയത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നല്‍കി.

റെന്നി തോമസ്, അജോയ് കെ. വർഗീസ്, ജിയോ ജേക്കബ്, സുനിൽ ചാക്കോ, ശേബ വില്യംസ് എന്നിവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Leave a Comment

More News