കാനഡയില്‍ മൂന്നു കുട്ടികളെയും ഒരു പുരുഷനേയും കൊലപ്പെടുത്തി 44-കാരന്‍ ആത്മഹത്യ ചെയ്തു

ഒന്റാറിയോ: വടക്കൻ ഒന്റാറിയോ നഗരത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി കനേഡിയൻ പോലീസ് അറിയിച്ചു. ഇതിൽ മൂന്ന് കുട്ടികളും വെടിവെച്ചയാളും ഉൾപ്പെടുന്നു. സമീപത്തെ രണ്ട് വീടുകളിലാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു.

പ്രാഥമികാന്വേഷണത്തിൽ, ഈ മരണങ്ങളെല്ലാം തമ്മിൽ ബന്ധമുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വെടിവെച്ചയാൾ ആദ്യം നാലുപേരെയും വെടിവച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് വെടിവെപ്പുണ്ടായതെന്ന് കനേഡിയൻ പോലീസ് പറഞ്ഞു. ഇതിൽ 6, 7, 12 വയസ്സുള്ള മൂന്നു കൂട്ടികളും 41 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്.

കനേഡിയൻ പോലീസ് പറയുന്നതനുസരിച്ച്, രാത്രി 10:20 ഓടെ അവർക്ക് ഒരു ഫോണ്‍ കോൾ ലഭിച്ചു, ടാൻക്രഡ് സ്ട്രീറ്റിലെ ഒരു വീട്ടിൽ വെടിയേറ്റ് 41 വയസ്സുള്ള ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു ഫോണില്‍ സന്ദേശം ലഭിച്ചത്. പത്ത് മിനിറ്റിന് ശേഷം, അടുത്തുള്ള ഒരു വസതിയിൽ വെടിവയ്പ്പ് നടക്കുന്നതായി അറിയിച്ചുകൊണ്ട് അവർക്ക് മറ്റൊരു കോൾ ലഭിച്ചു.
സംഭവസ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റ് മരിച്ച മൂന്ന് കുട്ടികളെയാണ് കണ്ടെത്തിയത്.

ഇവരെ കൂടാതെ, സ്വയം വെടിവെച്ച് മരിച്ച 44 കാരന്റെ മൃതദേഹവും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ ഈ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News