നാലാമത് റിപ്പബ്ലിക്കൻ സ്പീക്കർ നോമിനിയായി മൈക്ക് ജോൺസണെ തിരഞ്ഞെടുത്തു

വാഷിംഗ്‌ടൺ ഡി സി: ചൊവ്വാഴ്ച വൈകുന്നേരം റിപ്പബ്ലിക്കൻ പാർട്ടി അവരുടെ ഏറ്റവും പുതിയ സ്പീക്കർ നോമിനിയായി ജനപ്രതിനിധി മൈക്ക് ജോൺസണെ( ലൂസിയാന)തിരഞ്ഞെടുത്തു,കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ  ഹൗസ് സ്പീക്കർ നോമിനിയായി തിരഞ്ഞെടുക്കപെടുന്ന നാലാമത്തെ റിപ്പബ്ലിക്കാനാണ്  മൈക്ക് ജോൺസൺ .

2016-ൽ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോൺസൺ, 51, തന്റെ റിപ്പബ്ലിക്കൻ സഹപ്രവർത്തകർക്കിടയിൽ ജനപ്രിയനാണ് , ക്യാപിറ്റോൾ ഹില്ലിൽ  രാഷ്ട്രീയ ശത്രുക്കളെ ഉണ്ടാക്കുന്നത് അദ്ദേഹം ശ്രദ്ധാപൂർവ്വം ഒഴിവാക്കിയിട്ടുണ്ട്.

മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ടിൽ, ഫ്രീഡം കോക്കസ് അംഗവും ഹൗസിലെ നാല് ബ്ലാക്ക് റിപ്പബ്ലിക്കൻമാരിൽ ഒരാളുമായ ജനപ്രതിനിധി ബൈറൺ ഡൊണാൾഡ്‌സിനെ(ഫ്ലോറിഡ ) ജോൺസൺ പരാജയപ്പെടുത്തി അവസാന റൗണ്ട് രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ 128 വോട്ടുകൾക്ക് ജോൺസൺ സ്പീക്കർ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടു. മക്കാർത്തിക്ക് 43 വോട്ടുകൾ ലഭിച്ചു,

സഭ സ്തംഭിച്ച അവസ്ഥയിൽ തുടരുകയും സ്പീക്കറില്ലാതെ ഭരിക്കാൻ  കഴിയാതെ വരികയും ചെയ്യുന്നതിനാൽ പുതിയ നേതാവിനെ കണ്ടെത്താൻ റിപ്പബ്ലിക്കൻമാർ കടുത്ത സമ്മർദ്ദത്തിലാണ്. ഏതെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയിക്കാൻ ആവശ്യമായ 217 വോട്ടുകൾ നേടാനാകുമോ എന്നതിൽ കൂടുതൽ വ്യക്തതയില്ലാത്തതിനാൽ രാഷ്ട്രീയമായി അസ്ഥിരമായ സാഹചര്യം സഭയെ പ്രതിസന്ധിയിലേക്ക് നയിച്ചിരികയാണ്.അഭിപ്രായ  വ്യത്യാസങ്ങൾ പരിഹരിക്കാനും ഒരു സ്പീക്കറെ കണ്ടെത്താനും കഴിയുമോ എന്നും ഇ പ്പോൾ വ്യക്തമല്ല

Print Friendly, PDF & Email

Leave a Comment

More News