കളമശേരിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്; നിരവധി പേരുടെ നില ഗുരുതരമാണ്

കൊച്ചി: കളമശ്ശേരിയിൽ നടന്ന വന്‍ സ്ഫോടനത്തില്‍ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 9.30 ഓടെയാണ് വലിയ സ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർ പ്രാർത്ഥനയ്ക്കായി കൂടിനിന്നപ്പോഴായിരുന്നു ഹാളിനകത്ത് സ്‌ഫോടനം ഉണ്ടായത്. എന്താണ് സ്‌ഫോടനത്തിന് കാരണം വ്യക്തമല്ല. വലിയ പോലീസ് സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ചെറിയ ഹാളായതിനാൽ അപകടത്തിൻ്റെ വ്യാപ്തി വർദ്ധിച്ചുവെന്നാണ് വിവരം.

Print Friendly, PDF & Email

Leave a Comment

More News