രാശിഫലം (29-10-2023 ഞായര്‍)

ചിങ്ങം : ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രങ്ങളിൽ അധിഷ്‌ടിതമാണ്.

കന്നി : നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് ഇപ്പോഴും സാധിക്കാതെവരും. ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക.

തുലാം : ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ തയാറാവും. വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും.

വൃശ്ചികം : ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങൾക്കുണ്ടാകും. പ്രതിയോഗികൾ തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്‌ക്ക് ആശ്വാസം ഉണ്ടാകും.

ധനു : പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. ക്ഷോഭം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക.

മകരം : ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ ആദ്യം വിജയിച്ചില്ലെങ്കിലും വീണ്ടും ശ്രമിക്കണം. ക്ഷമയും സ്ഥിരോത്സാഹവും കൂടുതൽ ആളുകളും വിലകുറച്ച്‌ കാണും. പക്ഷേ ഈ ഗുണങ്ങൾ നിങ്ങളെ വിജയത്തിലേക്ക്‌ നയിക്കും. നിങ്ങളുടെ പദ്ധതിപ്രകാരമുള്ള ഫലം ഇല്ലെങ്കിലും കോപവും ഉത്‌കണ്‌ഠയും അടക്കി കഴിവിൽ വിശ്വാസമർപ്പിക്കുക.

കുംഭം : വളരെ സങ്കീർണമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്‌താലും അഭിനന്ദിക്കപ്പെടാതെ പോകാം. മറ്റുള്ളവരുടെ തെറ്റുകൾക്ക്‌ നിങ്ങൾ പഴികേൾക്കേണ്ടി വരും. ശല്ല്യപ്പെടുത്തൽ തുടരുന്നത് നിങ്ങളുടെ ദൗർബല്ല്യങ്ങളെ ശാക്തീകരിക്കനുള്ള അവസരം നൽകും.

മീനം : സംഭാഷണത്തില്‍ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെടുന്നത് സാഹചര്യങ്ങള്‍ ശത്രുതാപരമാക്കും. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ക്ഷീണം തോന്നാനിടയുണ്ട്. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിത ഭക്ഷണം ഒഴിവാക്കുക.

മേടം : ഓര്‍മകൾ ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് ജോലിയിലും വളരെ പ്രകടമായിക്കാണും. പണം സൂക്ഷിക്കുന്നതിൽ ഇന്ന് പ്രവണത കാണിക്കും.

ഇടവം : ഈ ദിവസം അനുകൂലമായ ഒന്നല്ല. ആക്രമണപരമായ മനോഭാവമാണ് പ്രകടിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്‌ക്ക് വിധേയമാക്കുക. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമായ ഒന്നല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.

മിഥുനം : വ്യാപാരികളിലും അവരുടെ പങ്കാളികൾക്കിടയിലും ആവേശകരമായ ഊർജ്ജസ്വലത ഇന്ന് കാണാനാകുന്നതാണ്. നേട്ടങ്ങൾ കൊയ്യുന്ന സമയമാണ്. കച്ചവടമേഖലയിൽ വരുമാനം കുത്തനെ ഉയരും. നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ ആനുകൂല്യങ്ങൾ കൊണ്ടുവരികയും ചെയ്യാം.

കര്‍ക്കടകം : ഇന്ന് വളരെ സങ്കീര്‍ണമായ ഒരു ദിവസമാണ്. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. അമിതമായ വൈകാരികതയോ അയോഗ്യതയോ ഇല്ലെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് മുൻപില്‍ തളർന്നുപോകും. ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയ്‌ക്ക് പരിഗണന നല്‍കുക. ബോധപൂർവം നിങ്ങള്‍ ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധിക്കുക.

Print Friendly, PDF & Email

Leave a Comment

More News