മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി (93) അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക്‌ ആര്‍ ഹരി ഞായറാഴ്ച രാവിലെ കൊച്ചിയില്‍ അന്തരിച്ചു. 93 വയസ്സയിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തില്‍ നിന്ന്‌ ആര്‍എസ്‌എസ്‌ തലപ്പത്തെത്തുന്ന ആദ്യ പ്രചാരക്‌ ആയിരുന്നു. ആര്‍എസ്‌എസ്‌ അഖില ഭാരതീയ പ്രമുഖായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ടാറ്റാ ഓയില്‍ മില്‍സിലെ മുന്‍ അസിസ്റ്റന്റ് അക്കൗണ്ടന്റായിരുന്ന രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ പത്മാവതിയുടെയും മകനായി 1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ എറണാകുളം ജില്ലയിൽ ജനനം. അച്ഛന്‍ ആര്‍എസ്‌എസ്‌ അനുഭാവിയായിരുന്നു. നിരോധനകാലത്ത് സംസ്ഥാനത്ത് ആർഎസ്എസിനെ നയിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 13-ാം വയസ്സിൽ തുടങ്ങിയ സംഘപ്രവർത്തനം 93-ാം വയസ്സിലും തുടർന്നു.

എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിലും, മഹാരാജാസ് കോളേജിലും പഠനം. ബാലസ്വയം സേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു,സ്വർഗീയ ഭാസ്‌ക്കർ റാവുജിയുമായി അടുത്ത ബന്ധം. അഞ്ചു ഭൂഖണ്ഡങ്ങളിലും ആർ.എസ്.എസ് പ്രചാരണവുമായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.

1951ൽ സംഘപ്രചാരകായി,ആദ്യം വടക്കൻ പറവൂരിൽ.പിന്നീട്, തൃശൂർ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ. 1980ൽ സഹപ്രാന്ത പ്രചാരകും. 1983ൽ അദ്ദേഹം കേരള പ്രാന്ത പ്രചാരകും,1989 ൽ അഖില ഭാരതീയ സഹ-ബൌധിക് പ്രമുഖായി.ഒരു വർഷം കഴിഞ്ഞപ്പോൾ അഖില ഭാരതീയ ബൌധിക് പ്രമുഖും.

ഗുരുജി ഗോൾവൽക്കർ ഉൾപ്പെടെ അഞ്ച് ആർ.എസ്.എസ് മേധാവികൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. വിചാര സരണി, സംഘകാര്യ പദ്ധതിയുടെ വികാസം, ഡോക്ടർ ഹെഡ്ഗേവാർ സംഭവങ്ങളിലൂടെ, സംഘശിൽപ്പിയുടെ കരവിരുത്, MS Golwalker – His Vision & Mission, അപ്ന കേരൾ,മാം കെ ചരണോം പർ,വാല്മീകി, രാമായൺ ഒരു പഠനം (മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്), വന്ദേ മാതരത്തിന്റെ കഥ, വിഷ്ണു സഹസ്രനാമം (വ്യാഖ്യാനം), ശ്രീ നൃസിംഹസ്തുതി, ഭഗവത് ഗീത നിഘണ്ടു, ശ്രീ ഗുരുജി സാഹിത്യ സർവ്വസ്വം (മുഖ്യ സംയോജകൻ) (12 വാല്യം – മിക്കവാറും എല്ലാ ഭാരതീയ ഭാഷകളിലും), വോൾഗയിൽ നിന്ന് ഗംഗയിലേക്ക്, അന്നത്തെ ഭാരതവും ഇന്നത്തെ ഇന്ത്യയും (തർജമ), രാമായണത്ത്തിലെ സുഭാഷിതങ്ങൾ, ഗുരുജി ഗോൾവൾക്കർ (ജീവചരിത്രം), കേശവസംഘ നിർമാത (തർജമ), ഒളിവിലെ തെളിനാളങ്ങൾ, രാഷ്ട്ര ചിന്തനം വേദങ്ങളിൽ (ശ്രീപദ് സാത് വേൽക്കരുടെ ഹിന്ദി പുസ്തകത്തിന്റെ തർജമ), ഇനി ഞാൻ ഉണരട്ടെ, രാഷ്ട്രവും സംസ്‌ക്കാരവും, അമ്മയുടെ കാൽക്കൽ, മരണത്തെ വെല്ലുവിളിച്ചവർ, സ്മരണാന്ജലി,ആർ.ഹരി-രചന സമാഹാരം,വ്യസഭാരതത്തിലെ കൃഷ്ണൻ,വ്യസഭാരതത്തിലെ കർണ്ണൻ,മഹാഭാരതം -അറിയപ്പെടാത്ത നേരുകൾ എന്നിവയാണ് കൃതികൾ.

 

Print Friendly, PDF & Email

Leave a Comment

More News