നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

നെടുമ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജാ കുമാരി മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു

കൊല്ലം: നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ പ്രമുഖ കാർഡിയോളജിസ്റ്റും ആലപ്പുഴ മെഡിക്കൽ കോളേജ് സുപ്രണ്ടുമായ ഡോ. അബ്ദുസ്സലാമിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്. ഗിരിജ കുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. നവജീവൻ മാനേജർ ടി.എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ സലാം,വെൽഫെയർ ഓഫീസർ ഷാജിമു, റെസിഡന്റ്സ് മാനേജർ അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News