കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: എറണാകുളം കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ സംഗമത്തിനിടെ നടന്ന സ്ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

അക്രമികളെ അതിവേഗം കണ്ടെത്താൻ ക്രമസമാധാന പാലകർ നടപടി സ്വീകരിച്ചു വരികയാണ്. വിവിധ സമുദായങ്ങൾ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.

മതസ്പർധയും വർഗീയതയും ഈ അവസരത്തിൽ വളരാതിരിക്കാൻ മുഴുവൻ ജനങ്ങളും നിയമപാലകരും ജാഗ്രത പുലർത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയിൽ പങ്കുചേരുന്നു, കാന്തപുരം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News