ഫോമാ കംപ്ലയൻസ്‌ കമ്മിറ്റി ചുമതലയേറ്റു; രാജു എം വർഗീസ് ചെയർമാൻ

ന്യൂയോർക്ക് : കഴിഞ്ഞ ദിവസം ന്യൂ യോർക്കിൽ സംഘടിപ്പിച്ച ഫോമാ ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട കംപ്ലയൻസ് കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഫോമാ എക്സിക്യുട്ടിവ് കമ്മറ്റിയുടെയും നാഷണൽ കമ്മറ്റിയുടെയും മറ്റു ഫോമാ നേതാക്കളുടെയും സാന്നിധ്യത്തിൽ സ്ഥാനമൊഴിയുന്ന ജുഡീഷ്യൽ കൗൺസിൽ ചെയർ മാത്യു ചെരുവിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

കംപ്ലയൻസ്‌ കമ്മിറ്റി അംഗങ്ങളായി രാജു എം വർഗീസ്, ഷോബി ഐസക്ക്, ഷൈനി അബുബക്കർ, ജോമോൻ കുളപ്പുരക്കൽ, വർഗീസ് ജോസഫ്, എന്നിവർ സത്യപ്രതിജ്ഞ ചെയ്‌തു

രാജു എം വർഗീസ് ചെയർമാൻ, രണ്ട് വര്ഷം കഴിയുമ്പോൾ അദ്ദേഹം സ്ഥാനം ഒഴിയുകയും വർഗീസ് ജോസഫ് ആ സ്ഥാനം ഏൽക്കുകയും ചെയ്യും. ഷോബി ഐസക്ക് ആണ് വൈസ് ചെയർ. ഷൈനി അബുബക്കർ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കും,

രാജു എം വർഗീസ് (ചെയർമാൻ ). സൗത്ത് ജേഴ്‌സി അസോസിയേഷൻ ഓഫ് കേരളയുടെ സ്ഥാപക അംഗവും പ്രസിഡന്റുമാണ്. ഫോമാ കംപ്ലയൻസ് കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു. ആദ്യ ബൈ-ലോ കമ്മിറ്റി സെക്രട്ടറി. (2008) കൂടാതെ തുടർന്നുള്ള എല്ലാ ബൈ-ലോ കമ്മിറ്റി അംഗവും. ഗോപിയോയുടെ (ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ INC) ആജീവനാന്ത അംഗം. 30 വർഷത്തിലേറെയായി ഫിനാൻഷ്യൽ സർവീസസ് ഇൻഡസ്ട്രി മാനേജ്‌മെന്റ് അനുഭവങ്ങൾ സംഘടനനയ്ക്കു കരുത്തേകുമെന്ന് പ്രത്യാശിക്കുന്നതായി ചുമതലയേറ്റ ശ്രീ രാജു എം വര്ഗീസ് പറഞ്ഞു,.

ഷൈനി അബൂബക്കർ (സെക്രട്ടറി), അറ്റ്ലാന്റ ജോർജിയ. FOMAA വിമൻസ് ഫോറം സെക്രട്ടറിയും ഫോമാ വനിതാ പ്രതിനിധിയും (2020-2022) ഫ്‌ളവേഴ്‌സ് ടി വി എ എസ് എ ൽ അവതാരകയുമാണ്. ഭർത്താവ്: അബൂബക്കർ സിദ്ദിഖ്. കുട്ടികൾ: ഷഹ്സാദ് സിദ്ദിഖ്, സെയ്ദൻ സിദ്ദിഖ്

ഷോബി ഐസക് (വൈസ് ചെയർ) വൈ എം എ മുൻ ഫോമാ എംപയർ റീജിയൻ ആർ വി പി, നിലവിലെ ട്രഷറർ ന്യൂ യോർക്കിൽ താമസിക്കുന്നു, ഭാര്യ എലിസബത്ത് ഐസക്, ക്രിസ്റ്റ്യൻ, അലക്സിസ് ഐസക് എന്നിവർ മക്കളാണ്.

വറുഗീസ് കെ. ജോസഫ് ന്യൂയോർക്ക് കേരള സമാജം ഓഫ് ഗ്രേറ്റർ. ഫോമായിൽ മെട്രോ റീജിയൻ ആർ വി പി ആയിരുന്നു. അതുപോലെ ഫോമാ മെമ്പർ ഷിപ്പ് റിവ്യൂ കമ്മിറ്റി ആയിരുന്നു. പിന്നെ അഡ്വൈസറി കൗൺസിൽ സെക്രട്ടറി ആയി പ്രവർത്തിച്ചു.

ജോമോൻ കുളപ്പുരക്കൽ ഫോമാ ജോയിന്റ് ട്രഷർ ആർ വി പി നാഷണൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്,

ഫോമാ കംപ്ലൈൻസ് കൗൺസിൽ ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന്ഫോമാ പ്രസിഡന്റ്‌ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ,ട്രഷറർ ബിജു തോണികടവിൽ , വൈസ് പ്രസിഡന്റ്‌ സണ്ണി വള്ളികളം, ജോയിന്റ്‌ സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്റ്‌ ട്രഷറർ ജയിംസ് ജോർജ് എന്നിവർ അറിയിച്ചു

Print Friendly, PDF & Email

Leave a Comment

More News