കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുന്നത് വരെ വെൽഫെയർ പാർട്ടി പ്രക്ഷോഭം: ഹമീദ് വാണിയമ്പലം

മലപ്പുറം : കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുന്നത് വരെ വേൽഫയർ പാർട്ടി പ്രക്ഷോഭം നടത്തുമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം പറഞ്ഞു. 85 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ് നടപ്പാക്കുക എന്നത്. ഭരണഘടനയുടെ സൂക്ഷ്മമായ പ്രയോഗത്തിനും സാമൂഹിക വിതരണത്തിലും ഭരണകൂട നടപടികളിലും സാമൂഹിക നീതി ഉറപ്പാക്കാനും ജാതി സെൻസസ് അനിവാര്യമാണ്.

ജാതിരഹിത കേരളം എന്ന് മേനിനടിക്കുന്നവർ ജാതി സെൻസസിന് തെയ്യാറാവാതിരിക്കുകയും ചെയ്യുന്നത് വഴി ഇടത്പക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. ദേശീയതലത്തിൽ കോൺഗ്രസ്സും സി പി എമ്മുമടക്കം അംഗങ്ങളായ ഇന്ത്യ മുന്നണി തന്നെ ഈ ആവിശ്യം ഉന്നയിക്കുമ്പോൾ കേരളത്തിൽ ഈ പാർട്ടികൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ – ഡിസംബർ മാസങ്ങളിലായി വെൽഫെയർ പാർട്ടി നടത്തുന്ന ബഹുജനപ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ദേശീയ കമ്മറ്റി അംഗം ഇ സി ആയിഷ, ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ, ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ, അഷ്‌റഫ്‌ കെ കെ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News