ഒഹായോ വാൾമാർട്ടിൽ വെടിവെപ്പ്; ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്കേറ്റു

ഒഹായോ: ഒഹായോയിലെ ബീവർക്രീക്കില്‍ സ്ഥിതിചെയ്യുന്ന വാൾമാർട്ട് സ്റ്റോറില്‍ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്തെ മാധ്യമ പ്രവർത്തകരെ ഉദ്ധരിച്ച് WHIO ടെലിവിഷൻ ചാനലാണ് ഇത് റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റ മൂന്നു പേര്‍ അടുത്തുള്ള ട്രോമ സെന്ററിൽ ചികിത്സയിലാണെന്ന് ആശുപത്രി വക്താവ് സ്ഥിരീകരിച്ചു.

വെടിവെപ്പിനോട് പ്രതികരിച്ചതായും പൊതുജനങ്ങൾക്ക് ഇനി ഒരു ഭീഷണിയുമില്ലെന്നും ബീവർക്രീക്ക് പോലീസ് പറഞ്ഞു.
ഡേടണിന് കിഴക്ക് 46,000 ആളുകൾ താമസിക്കുന്ന ഒരു നഗരമാണ് ബീവർക്രീക്ക്.

വാള്‍മാര്‍ട്ട് സ്റ്റോര്‍ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും, ഇപ്പോൾ സജീവമായ ഭീഷണിയൊന്നുമില്ലെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോലീസ് പറഞ്ഞു.

ബീവർക്രീക്കിലെ ഒഹായോ സ്റ്റോറിലെ സംഭവത്തില്‍ അതീവ ഖേദം രേഖപ്പെടുത്തുന്നതായും, സംഭവസ്ഥലത്ത് പോലീസുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും വാള്‍മാര്‍ട്ട് അധികൃതര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ പുറത്തുവിടുമെന്ന് പോലീസും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News