ഡാളസിൽ ക്രിസ്തീയ സംഗീത പരിപാടി നവംബർ 26-ന്

ഡാളസ്: ‘യേശുവിൽ എൻ തോഴൻ’ എന്ന പേരിൽ ഡാളസിൽ നടക്കുന്ന സംഗീത പരിപാടിയിൽ പ്രമുഖ ക്രൈസ്തവ ഗായകരും അമൃതാ ടിവിയിലെ ‘ദേവഗീതം റിയാലിറ്റി-ഷോ’ വിജയികളുമായ ശിവപ്രസാദും പ്രിയ പ്രസാദും സംഗീതം ആലപിക്കുന്നു. വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പ്രശസ്തരായ ജോയ് (യു. കെ), വിജി എന്നിവരും സംഗീത പരിപാടിയിൽ അണിനിരക്കുന്നു. പാസ്റ്റർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ ജോൺസൻ ജോൺ മുഖ്യ സന്ദേശം നൽകുന്നു.

നവംബർ 26 ഞായറാഴ്ച്ച വൈകുന്നേരം 6:30-ന് ഡാളസിലെ മെട്രോ ചർച്ചിൽ വച്ചാണ് യോഗം നടക്കുന്നത്. പ്രമുഖ ഗായകരെ കൂടാതെ ഡാളസിലെ വിവിധ സഭകളിൽനിന്നുള്ള ഗായകരും യോഗത്തിൽ സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നുണ്ട്. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ യോഗത്തിന്റെ അവതരണം നിർവ്വഹിക്കുന്നു. മൈ ഷീപ്പ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ചുമതല വഹിക്കുന്ന തോമസ് ചെല്ലേത്തിനോടൊപ്പം പാസ്റ്റർ മാത്യു സാമുവൽ, വെസ്‌ലി മാത്യു, സാം മാത്യു, ടോണി ജോർജ്ജ് എന്നിവർ സംഗീത കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നു. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന പ്രസ്തുത യോഗത്തിലേക്ക് എല്ലാവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ്: 13930 Distribution Way, Farmers Branch, TX 75234

Print Friendly, PDF & Email

Leave a Comment