എസ് ബി ആന്‍ഡ് അസംപ്ഷന്‍ അലംനൈ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10-ന്

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലംനൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ 2023-ലെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10 ഞായറാഴ്ച രാവിലെ 9 മണിക്ക് മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കും.

താഴെപ്പറയുന്ന അജണ്ടയെ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ പ്രധാനമായും നടക്കുന്നത്. കൂടാതെ ഏതെങ്കിലും വിഷയങ്ങള്‍ ഏതെങ്കിലും അംഗങ്ങള്‍ക്ക് ചെയറായ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസിന്റെ അനുമതിയോടുകൂടി അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കും.

ചര്‍ച്ചാ വിഷയങ്ങള്‍:

1) ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര അവാര്‍ഡ് ദാനം
2) ദേശീയ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം
3) 2024- 25 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍
4) പുതിയ ഭരണസമിതിയിലേക്ക് അപേക്ഷിക്കുവാനുള്ള യോഗ്യതകള്‍
5) 2022-ലെ കണക്ക് അവതരണം
6) നിയമാവലി, സ്റ്റാച്ച്യൂട്ട്‌സ്, പ്രോട്ടോക്കോള്‍, ഡക്കറം, സുസ്ഥാപിതമായ മോഡസ് ഒപ്പറാണ്ടിയുടെ ലംഘനങ്ങള്‍.
7) തുറന്ന ചര്‍ച്ചകള്‍

നമ്മുടെ അലംനൈ അസോസിയേഷന്റെ പത്രക്കുറിപ്പുകളും മറ്റ് പ്രധാനപ്പെട്ട സംഘടനയെ സംബന്ധിച്ചുള്ള രേഖകളോ, പ്രസ്താവനകളോ, വിജ്ഞാപനങ്ങളോ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഉത്തരവാദിത്വം പ്രസിഡന്റായ ആന്റണി ഫ്രാന്‍സീസിന് മാത്രമേയൂള്ളൂ. ആയതിനാല്‍ സംഘടനയില്‍ നിന്നും പ്രസിഡന്റിന്റെ പേരില്‍ വരാത്ത ഒരു പത്രപ്രസ്താവനകളും ഔദ്യോഗിക വിവരങ്ങളായി ഒരു മെമ്പറും കരുതരുത് എന്ന മുന്നറിയിപ്പുകൂടി ഇതിനാല്‍ എല്ലാവരേയും അറിയിക്കുന്നു. പുതിയ ഭരണസമിതിയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കുന്ന ജനറല്‍ ബോഡി യോഗമാണ് ഡിസംബര്‍ 10-ന് നടത്തുന്നതിനായി തീരുമാനിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ അനുമതിയില്ലാതെ മറ്റ് വ്യക്തികള്‍ വിളിച്ചുകൂട്ടിയിട്ടുള്ള യോഗങ്ങളും യോഗ നടപടികളും തീരുമാനങ്ങളുമെല്ലാം ഇതിനാല്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഒരു ഔദ്യോഗിക പത്രക്കുറിപ്പിലൂടെ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് (847 219 4897) francisantony8216@gmail.com , എലിസബത്ത് ഷീബാ ഫ്രാന്‍സീസ് (ഇന്റീറിം ട്രഷറാര്‍) 847 924 1632 francissheeba77@gmail.com എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News