“രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം എത്ര ശക്തിപെട്ടാലും ആദർശ ചെറുപ്പം പ്രതിരോധനിര തീർക്കും”: എസ്.ഐ.ഒ

മലപ്പുറം: വേരുരച്ച വിശ്വാസം നേരുറച്ച വിദ്യാർത്ഥിത്വം എന്ന തലവാചകത്തിൽ എസ്.ഐ.ഒ മലപ്പുറം ജില്ല സംഘടിപ്പിച്ച കേഡർ കോൺഫറൻസ് സമാപിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി ആയിരങ്ങൾ പങ്കെടുത്ത വിദ്യാർത്ഥി റാലി, പൊതുസമ്മേളനം എന്നിവയോടെയാണ് സമാപിച്ചത്. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം പരിസരത്തു നിന്നും ആരംഭിച്ച റാലി കിഴക്കേതലയിലാണ് അവസാനിച്ചത്. ഫലസ്തീൻ ജനതയോട് ഐക്യപ്പെടുന്ന പ്ലോട്ടുകൾ, പ്ലക്കാർടുകൾ തുടങ്ങിയവ റാലിയെ വേറിട്ടതാക്കി. ഇസ്‌ലാം ഭീതി പടർന്നുകൊണ്ടിരിക്കുന്ന അന്തർദേശീയ-ദേശീയ സാഹചര്യത്തെ ചെറുക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യ പ്രമേയം .

എസ്.ഐ.ഒ ദേശീയ പ്രസിഡന്റ്‌ റമീസ് ഇ.കെ കേഡർ കോൺഫെറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. “രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം എത്ര ശക്തിപെട്ടാലും ആദർശ ചെറുപ്പം പ്രതിരോധനിര തീർക്കും” കേഡർ കോൺഫറൻസിൽ എസ്.ഐ.ഒ പ്രമേയമായി അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ അംഗം എം.ഐ അബ്ദുൽ അസീസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ഇസ്‌ലാമിക് ഫെഡറേഷൻ സ്റ്റുഡന്റസ് ഓർഗനൈസേഷൻസ് (IIFSO)മുൻ സെക്രട്ടറി ജനറൽ, തുർക്കി ഇബ്നു ഖൽദൂൻ യൂണിവേഴ്സിറ്റി ഇന്റർനാഷണൽ ഓഫീസ് ഡയറക്ടറുമായ അനസ് യൽമാൻ മുഖ്യാതിഥിയായി.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ സഈദ് ടി.കെ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.തമന്ന സുൽത്താന, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ. നഹാസ് മാള, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് എന്നിവർ പൊതുസമ്മേളനത്തിൽ സംവദിച്ചു. സമ്മേളനാനന്തരം എസ്.ഐ.ഒ സംവേദന വേദി അവതരിപ്പിച്ച നാടകം UN സ്പോർട്സ് ക്ലബ്‌ സെക്കുലർ മുക്ക് അരങ്ങേറി. സമ്മേളനത്തിനു മുന്നോടിയായി ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, വിദ്യാർത്ഥി സംഗമങ്ങൾ എന്നിവ നടന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News