എസ്.ഐ.ഒ: തബ്സീം അർഷദ് പ്രസിഡന്റ്‌; നിഹാൽ വാഴൂർ സെക്രട്ടറി

പാലക്കാട്‌: 2024 പ്രവർത്തന കാലയളവിലേക്കുള്ള എസ് .ഐ. ഒ ജില്ലാ പ്രസിഡന്റായി തബ്സീം അർഷദിനെയും സെക്രട്ടറിയായി നിഹാൽ വാഴൂരിനെയും തെരഞ്ഞെടുത്തു. പുതുപ്പള്ളിത്തെരുവ് ഹുദ മസ്ജിദിൽ നടന്ന തെരഞ്ഞെടുപ്പിന് എസ് .ഐ. ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറിമാരായി ആരിഫ് സലാഹ് (സംഘടന), ശഹ്ബാസ് സലീം (ക്യാമ്പസ്‌), ഷഹ്സാദ് ബിൻ ശാക്കിർ (പി.ആർ & മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.
എസ്.ഐ.ഒ മുൻ ജില്ലാ പ്രസിഡണ്ട്‌ അനീസ് റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ്‌ നൗഷാദ് മുഹിയുദ്ധീൻ സമാപനം നിർവഹിച്ചു.
Print Friendly, PDF & Email

Leave a Comment

More News