ഗ്യാന്‍‌വാപി മസ്ജിദ്: എസ് ഐ ഒവിദ്യാർഥി – യുവജന പ്രതിഷേധം സംഘടിപ്പിച്ചു

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധിക്കെതിരെ എസ്.ഐ.ഒ – സോളിഡാരിറ്റി സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

കോഴിക്കോട്: നൂറ്റാണ്ടുകളായി മുസ്ലീങ്ങള്‍ ആരാധന നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജില്ലാ കോടതി വിധിക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.ഐ.ഒ – സോളിഡാരിറ്റി സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനീതി ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി.

കോഴിക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അസ്‌ലം അലി, ജില്ലാ പ്രസിഡന്റ് സജീർ എടച്ചേരി, സിറ്റി സെക്രട്ടറി ശമീം അഹ്മദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ. അബ്ദുൽ വാഹിദ്, ജില്ലാ പ്രസിഡന്റ് ശഫാഖ് കക്കോടി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അൻവർ കോട്ടപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. കൊല്ലം, ആലപ്പുഴ, കൊച്ചി, ചാവക്കാട്, മലപ്പുറം, വയനാട് തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു.

Print Friendly, PDF & Email

Leave a Comment

More News