എന്റെ മകൻ നീതിമാനും സത്യസന്ധനുമാണ്; ലോക്സഭാ ഹാളിലേക്ക് ചാടിക്കയറിയ യുവാവിന്റെ പിതാവ്

പാർലമെന്റ് സുരക്ഷ ലംഘിച്ച കുറ്റവാളികളിലൊരാളായ മനോരഞ്ജന്റെ പിതാവ് ദേവരാജെ ഗൗഡ മൈസൂരുവിലെ വീടിന് പുറത്ത് (വീഡിയോ സ്ക്രീന്‍ഷോട്ട്)

മൈസൂരു: തന്റെ മകൻ സത്യസന്ധനും നീതിമാനുമാണെന്നും, സമൂഹത്തിന് നല്ലത് ചെയ്യാൻ എപ്പോഴും ആഗ്രഹിക്കുന്നവനാണെന്നും ബുധനാഴ്ച ലോക്‌സഭാ ചേംബറിൽ ചാടിയ രണ്ടുപേരിൽ ഒരാളായ മനോരഞ്ജന്റെ പിതാവ് ദേവരാജെ ഗൗഡ പറഞ്ഞു.

“എന്റെ മകൻ നല്ല കുട്ടിയാണ്. അവൻ സത്യസന്ധനും നീതിമാനുമാണ്. സമൂഹത്തിന് നന്മ ചെയ്യുക, സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യുക എന്നത് മാത്രമാണ് അവന്റെ ആഗ്രഹം. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ വായിക്കുമായിരുന്നു. ഈ പുസ്തകങ്ങൾ വായിച്ചതിന് ശേഷമാണ് അവന്‍ അത്തരം ചിന്തകൾ വികസിപ്പിച്ചതെന്ന് ഞാൻ കരുതുന്നു,” ഗൗഡ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“അവന്റെ മനസ്സിൽ എന്താണ് ഓടുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. എന്റെ മകൻ 2016-ൽ ബിഇ (ബാച്ചിലർ ഇൻ എഞ്ചിനീയറിംഗ്) പൂർത്തിയാക്കി കൃഷി നോക്കുകയായിരുന്നു. ഡൽഹിയിലും ബംഗളൂരുവിലുമായി ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മനോരഞ്ജനും മറ്റൊരാൾ സാഗർ ശർമ്മയും പബ്ലിക് ഗാലറിയിൽ നിന്ന് ലോക്‌സഭാ ചേമ്പറിലേക്ക് ചാടി, ക്യാനിസ്റ്ററുകളിൽ നിന്ന് മഞ്ഞ നിറത്തിലുള്ള പുക പുറന്തള്ളുന്നത് പാർലമെന്റ് അംഗങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. എംപിമാര്‍ക്കെതിരെ അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News