പാർലമെന്റ് സുരക്ഷാ ലംഘനം: കുറ്റവാളികളിലൊരാള്‍ മൈസൂരു സ്വദേശി; മൂന്നു മാസത്തിലേറെയായി ബിജെപി എം‌പിയില്‍ നിന്ന് പാസിനുവേണ്ടി ശ്രമിക്കുന്നു

മൈസൂരു ബിജെപി എംപി പ്രതാപ് സിംഹ

ന്യൂഡൽഹി: കനത്ത സുരക്ഷാ വീഴ്ചയിൽ ഇന്ന് (ഡിസംബർ 13 ബുധനാഴ്ച) ലോക്‌സഭാ ചേമ്പറിലേക്ക് ചാടിയ രണ്ട് പേർക്ക് അംഗീകാര പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹ, തന്റെ മണ്ഡലമായ മൈസൂരു സ്വദേശിയായതിനാൽ പ്രതികളിലൊരാളെ അറിയാമായിരുന്നു എന്നു പറഞ്ഞു. ഇയാള്‍ പലപ്പോഴും സിംഹയുടെ ഓഫീസിൽ വരുമായിരുന്നു എന്നും വൃത്തങ്ങൾ പറഞ്ഞു.

കുറ്റവാളികളിലൊരാളായ മനോരഞ്ജൻ ഡി, കൂട്ടാളിയായ സാഗർ ശർമ്മ എംപിയുടെ ഓഫീസിൽ സുഹൃത്തായി പരിചയപ്പെടുത്തുകയും പുതിയ പാർലമെന്റ് കാണാനെന്ന വ്യാജേന അവർക്ക് പാസുകൾ നൽകുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

സിംഹയുടെ നിർദേശപ്രകാരമാണ് മൂന്ന് പാസുകൾ നൽകിയത്. എന്നാല്‍, പാസിൽ പേര് പരാമർശിക്കാത്ത കുട്ടിയുമായി എത്തിയ ഒരു സ്ത്രീക്ക് മടങ്ങേണ്ടി വന്നതായി എംപിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. രണ്ടു പേരുമായി യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നു പറയുന്നു.

മൂന്ന് മാസത്തിലേറെയായി പാസിനായി സിംഹയെയും ഓഫീസിനെയും പിന്തുടരുകയായിരുന്നു മനോരഞ്ജൻ. പൊതുവെ എംപിമാർ തങ്ങളുടെ മണ്ഡലത്തിലെ അംഗങ്ങളിൽ നിന്ന് ഇത്തരം അഭ്യർത്ഥനകൾ സ്വീകരിക്കാറുണ്ടെന്ന് പറഞ്ഞ് സിംഹയുടെ ഓഫീസ് ന്യായീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News