ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഡിസംബർ 16ന്; മക്കരപ്പറമ്പിൽ സ്വാഗത സംഘം രൂപീകരിച്ചു

മക്കരപ്പറമ്പ : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ ഏരിയ സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഡിസംബർ 16ന് ശനിയാഴ്ച വൈകീട്ട് 05 മണിക്ക് മക്കരപ്പറമ്പിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

സ്വാഗതസംഘം ചെയർമാനായി എൻ.കെ അബ്ദുൽ അസീസ്, ജനറൽ കൺവീനറായി കെ ശബീർ വടക്കാങ്ങര കൺവീനറായി ലബീബ് മക്കരപ്പറമ്പ്, അസി: കൺവീനറായി ഹാനി കടുങ്ങൂത്ത് എന്നിവരെയും തെരെഞ്ഞെടുത്തു.

വിവിധ വകുപ്പ് കൺവീനർമാരായി എൻ.കെ ശബീർ (പ്രോഗ്രാം), പി.പി ഹൈദരലി (പ്രചാരണം), കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ (ഗസ്റ്റ്), പി.കെ അബ്ദുൽ ഗഫൂർ (പ്രതിനിധി), സി.പി കുഞ്ഞാലൻ കുട്ടി (റാലി), അബ്ദുല്ല കാളാവ് (ഭക്ഷണം), കൂരി മുഹമ്മദലി (സ്റ്റേജ്), കുഞ്ഞിമുഹമ്മദ് മാസ്റ്റർ (നഗരി), വി.പി നൗഷാദ് (കലാ പരിപാടികൾ), ലത്തീഫ് കടുങ്ങൂത്ത് (വളണ്ടിയർ & ട്രാഫിക്), കുഞ്ഞവറ മാസ്റ്റർ (സാമ്പത്തികം), റബീ ഹുസൈൻ തങ്ങൾ (മീഡിയ) എന്നിവരെയും തെരെഞ്ഞെടുത്തു.

യോഗത്തിൽ സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി സാബിഖ് വെട്ടം, എൻ.കെ അബ്ദുൽ അസീസ്, കെ ശബീർ, പി.പി ഹൈദരലി എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News