ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സൈനിക സേവനത്തിന് കൂടുതൽ സമയം നല്‍കുമെന്ന് ധോണി

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കൂടുതൽ സമയം ഇന്ത്യൻ സൈന്യത്തോടൊപ്പം ചെലവഴിക്കാനാണ് തന്റെ പദ്ധതിയെന്ന് മഹേന്ദ്ര സിംഗ് ധോണി വ്യക്തമാക്കി.

അദ്ദേഹം തന്റെ അവസാന ഐപിഎൽ സീസൺ 2024 ൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു. ഇതോടെ ഏറ്റവും കൂടുതൽ ഐപിഎൽ നേട്ടങ്ങൾ എന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിൽ ചെന്നൈ സൂപ്പർ കിങ്‌സ് എത്തി.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയുടെ,106 പാരാ ടിഎ ബറ്റാലിയന്റെ പാരച്യൂട്ട് റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന വ്യക്തിയാണ് ധോണി. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ രാജ്യത്തിന് നൽകിയ സേവനത്തിനാണ് 2011-ൽ ഇന്ത്യൻ സൈന്യം അദ്ദേഹത്തിന് ഈ ഓണററി റാങ്ക് സമ്മാനിച്ചത്. ആഗ്ര പരിശീലന ക്യാമ്പിൽ ഇന്ത്യൻ ആർമി എയർക്രാഫ്റ്റിൽ നിന്ന് പാരച്യൂട്ട് പരിശീലനം പൂർത്തിയാക്കിയതിന് ശേഷം, 2015-ൽ അദ്ദേഹം ഒ പാരാട്രൂപ്പറായി യോഗ്യത നേടി . 2019 ഓഗസ്റ്റിൽ, ജമ്മു കശ്മീരിലെ ടെറിട്ടോറിയൽ ആർമിയിൽ അദ്ദേഹം രണ്ടാഴ്ചത്തെ സേവനം പൂർത്തിയാക്കി.

ചെറുപ്പത്തിലെ തന്റെ ഏറ്റവും വലിയ സ്വപ്‌നം ഒരിക്കലും ക്രിക്കറ്ററാകുക എന്നതായിരുന്നില്ലെന്നും പട്ടാളക്കാരനാകുക എന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ആ ആഗ്രഹത്തിന്റെ തുടർച്ചയാണ് വിരമിച്ച ശേഷം സൈനിക സേവനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ധോണിയെ എത്തിച്ചിരിക്കുന്നത്

 

 

Print Friendly, PDF & Email

Leave a Comment

More News