ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു; വി.ഡി.സതീശൻ, കെ.മുരളീധരൻ, ശശി തരൂർ എന്നിവരും പ്രതികള്‍

തിരുവനന്തപുരം: ഡിജിപിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, ശശി തരൂർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ പങ്കെടുത്ത അഞ്ഞൂറോളം പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഡിജിപി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ പോലീസ് കണ്ണീർ വാതക ഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

തന്നെ കായികമായി നേരിടാന്‍ പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം പൊലീസ് ഹീനമായ രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കെ സുധാകരൻ എംപി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. ശശി തരൂർ എംപിയും കേരളത്തിലെ പോലീസ് നടപടിയിൽ പരാതിയുമായി ലോക്സഭ സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News