രാശിഫലം (24-12-2023 ഞായര്‍)

ചിങ്ങം: ഏറ്റെടുത്ത ജോലികള്‍ എല്ലാം നിങ്ങള്‍ക്ക് ഇന്ന് കൃത്യസമയത്ത് വിജയകരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിച്ചേക്കാം. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്.

കന്നി: നിങ്ങള്‍ ഇന്ന് പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. പല കാര്യങ്ങളിലും സഹോദരങ്ങളുടെ പിന്തുണയും കന്നിരാശിക്കാര്‍ക്ക് ലഭിക്കും. കുടുംബവുമൊത്ത് ഉല്ലാസകരമായി സമയം ചെലവഴിച്ചേക്കും.

തുലാം: നിങ്ങളുടെ മുന്‍കോപം പരമാവധി നിയന്ത്രിച്ച് വേണം ഓരോ കാര്യങ്ങളിലും ഇടപെടലുകള്‍ നടത്താന്‍. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് ചെലവുകളെല്ലാം ശ്രദ്ധിക്കുക.

വൃശ്ചികം: ഉല്ലാസഭരിതമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ. സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്

ധനു: ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ ധനുരാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും.

മകരം: മികച്ച രീതിയില്‍ ആയിരിക്കാം നിങ്ങള്‍ ഈ ദിവസം തുടങ്ങുന്നത്. നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്താന്‍ സാധിക്കും. ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത.

കുംഭം: മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കുന്നതിന് സഹായകമാകും. നിങ്ങളുടെ സ്‌നേഹിതരാല്‍ നിങ്ങളുടെ ഈ ദിനം മികച്ച രീതിയില്‍ അവസാനിക്കും.

മീനം: ശ്രദ്ധയോടെ മാത്രം ഓരോ കാര്യങ്ങളിലും ഇടപെടല്‍ നടത്തുക. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നിങ്ങളെ വാഴ്‌ത്തിപ്പറയാനുള്ള അവസരം ഇന്നുണ്ടാകും.

മേടം: ഒരു സാധാരണദിവസമാണ് ഇന്ന് മേടരാശിക്കാരെ കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടരുത്‍. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. ഇന്ന് നിങ്ങളുടെ മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക.

ഇടവം: ആത്മവിശ്വാസം കൂടുതല്‍ കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌ത തീര്‍ക്കാന്‍ നിങ്ങൾക്ക് സാധിക്കും. ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും.

മിഥുനം: ബുദ്ധിമുട്ടുക… കരുതിയിരിക്കുക… ഈ രണ്ട് വാക്കുകളിലാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ സംഗ്രഹിക്കുന്നത്. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യത.

കര്‍ക്കടകം: ഊര്‍ജ്വസ്വലമായ സമീപനം ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങള്‍ക്ക് സാധ്യത. വരുമാനം ഗണ്യമായി വര്‍ധിച്ചേക്കാം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടും. കുടുംബത്തോടൊപ്പം ചെറിയ യാത്രകള്‍ നടത്താന്‍ സാധ്യത.

Print Friendly, PDF & Email

Leave a Comment

More News