വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; CPIM നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഐഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡി എന്‍ എ പരിശോധന അട്ടിമറിക്കാനും ഇയാള്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പുറത്താക്കല്‍ നടപടിയിലേക്ക് നയിച്ചത്.

സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റ് കൂടിയാണ് സജിമോൻ. 2018ലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ പരാതിയെ തുടർന്ന് സജിമോനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുക്കുകയും കൂടുതൽ ചുമതലകൾ നൽകുകയും ചെയ്തു.

എന്നാല്‍, സജിമോൻ വീട്ടമ്മയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതിയും വന്നു. നിരന്തരമായി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കാനായുള്ള തീരുമാനം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News