ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30 ശനിയാഴ്ച

ഡാളസ്: ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണപ്പൊലിമയോടെ, പുതുപുത്തൻ പരിപാടികളോടെ ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ഡാളസിലെ പ്രഗത്ഭരായ രണ്ടു വൈദിക ശ്രേഷ്ഠരുടെ നിറസാന്നിധ്യത്തോടെ തുടക്കം കുറിക്കുന്ന ആഘോഷപരിപാടികള്‍ ചിട്ടയോടുകൂടിയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

മാർത്തോമാ സഭയിലെ മികച്ച വേദ പണ്ഡിതനും പ്രാസംഗികനുമായ റവ. ഷൈജു സി ജോയ് (സെന്റ് പോൾസ് മാർത്തോമാ ചർച്ച്, ഡാളസ്) ക്രിസ്തുമസ് സന്ദേശം നൽകുകയും, കരോൾട്ടൻ സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ ചർച്ച് വികാരിയും പ്രസിഡന്റുമായ റവ. ഫാ. മാത്യു എം ജേക്കബ് പുതുവത്സരാശംസകള്‍ നേരുകയും ചെയ്യും.

കേരള പോലീസ് സർവീസിൽ മികച്ച സേവനം കാഴ്ച വെച്ചിട്ടുള്ള മുന്‍ പോലീസ് മേധാവി ടി എം കുര്യാക്കോസ്  ഈ സമ്മേളനത്തിൽ പങ്കാളി ആകുന്നതു വളരെ പ്രാധാന്യം അർഹിക്കുന്നു.

ഡാളസ് സൗഹൃദവേദിയുടെ ഉറ്റ ചങ്ങാതിയും, മികച്ച പ്രാസംഗികയുമായ ഹയര്‍ സെക്കന്ററി സ്കൂൾ അദ്ധ്യാപിക (റിട്ട.) ശ്രീമതി സാറാ ചെറിയാൻ ആശംസ അറിയിക്കും.

പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിക്കും.
സുബി ഫിലിപ്പ്‌, ഭവ്യാ ബിനോജ് എന്നിവരാണ് ഈ ആഘോഷ പരിപാടിയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍.

ദൃശ്യ മനോഹരങ്ങളായ മാർഗം കളി, കഥാപ്രസംഗം, ക്രിസ്തുമസ് സ്കിറ്റ്, ഏറ്റവും പുതുമയേറിയ ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസ്, ശ്രുതിമധുരമായ ഗാനങ്ങള്‍ എന്നിവ വേദിയിൽ അവതരിപ്പിക്കപ്പെടും. ക്രിസ്തുമസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

ജാതി മത ഭേദമന്യേ ഏവരെയും ഈ ആഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News