ഗാസ വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിൽ യുഎൻഎസ്‌സി പരാജയപ്പെട്ടതില്‍ പാക്കിസ്താന് നിരാശ

ഇസ്ലാമാബാദ്: ഉപരോധിക്കപ്പെട്ട എൻക്ലേവിൽ മനുഷ്യദുരന്തം സംഭവിക്കുമ്പോഴും ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതിൽ യുഎൻ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) വീണ്ടും പരാജയപ്പെട്ടതിൽ പാക്കിസ്താന്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു. സെക്രട്ടറി ജനറൽ യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ -99 ന്റെ പ്രേരണയും ഗാസയിലെ മാനുഷിക ദുരന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനുള്ള പ്രാഥമിക ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ യുഎൻസിഎസ് പരാജയപ്പെട്ടു എന്ന് പാക് വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍ ജനങ്ങൾ സഹിച്ച കൂട്ട ശിക്ഷ അഭൂതപൂർവവും അസ്വീകാര്യവുമാണ്. ഒരു മാനുഷിക ദുരന്തം ഒഴിവാക്കാൻ ഉടനടി നിരുപാധികമായ വെടിനിർത്തലിനുള്ള ആഹ്വാനം പാക്കിസ്താന്‍ ആവർത്തിച്ചു, ഗാസയ്‌ക്കെതിരായ മൃഗീയമായ ആക്രമണങ്ങളും മനുഷ്യത്വരഹിതമായ ഉപരോധവും അവസാനിപ്പിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു. “ഈ മനുഷ്യത്വരഹിതമായ യുദ്ധം അവസാനിപ്പിക്കാനും വരാനിരിക്കുന്ന വംശഹത്യയിൽ നിന്ന് ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങൾ യുഎൻ രക്ഷാസമിതിയോട് അഭ്യർത്ഥിക്കുന്നു,”…

ഭീകരരുടെ ആക്രമണത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാൻ ‘ധീരയായ’ അമ്മ ആറ് വെടിയുണ്ടകളെ അതിജീവിച്ചു

കറാച്ചി: പാക്കിസ്താനിലെ കാരക്കോറം ഹൈവേയിൽ യാത്രാ ബസിനുനേരെ ഭീകരര്‍ വെടിയുതിർത്തപ്പോൾ മക്കളെയും ഭർത്താവിനെയും രക്ഷിക്കാൻ ആറ് ബുള്ളറ്റുകളെ അതിജീവിച്ച 28-കാരിയായ അമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കറാച്ചിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ചയാണ് ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ഗിസാർ ജില്ലയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന ബസിൽ ഒമ്പത് പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ പരിക്കേറ്റ 26 പേരിൽ ഒരാളാണ് 28 കാരിയായ റോഷൻ ബീബി. അഞ്ചു വയസ്സുള്ള മകളുടെയും രണ്ടു വയസ്സുള്ള മകന്റെയും അമ്മ ബസിനുനേരെയുള്ള വെടിയൊച്ച കേട്ടപ്പോൾ തികഞ്ഞ ധൈര്യവും ശ്രദ്ധയും പ്രകടിപ്പിച്ചു. ബസ്സിനു നേരെ ആക്രമണം ഉണ്ടായപ്പോള്‍ മകളെ മടിയിലിരുത്തി ജനലിനടുത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു റോഷൻ എന്ന് ഭർത്താവ് ബുൾബുൾ ഷാ പറഞ്ഞു. തന്റെ ഭാര്യ രണ്ട് കുട്ടികളെയും സീറ്റിനടിയിൽ ഒളിപ്പിച്ച് ബസിന്റെ തറയിലേക്ക് തള്ളിയിടുകയും ശരീരം കൊണ്ട് മറച്ച് കുട്ടികളെ സംരക്ഷിക്കുകയും ചെയ്തുവെന്ന് ഷാ പറഞ്ഞു. തന്റെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കാനുള്ള ശ്രമത്തിൽ,…

കൊല്ലം പ്രവാസി അസ്സോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈന്‍: ബഹ്‌റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ അകാലത്തിൽ വേര്‍പിരിഞ്ഞ കെ.പി.എ കുടുംബാംഗം ബോജിരാജൻ്റെ സ്മരണയിൽ, സ്നേഹ സപർശം 12ാ മത് രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വെച്ച് സംഘടിപ്പിച്ചു. 60 ൽപരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉദ്ഘാടനം ചെയ്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദിപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ ഹരിഷ് നായർ, അമൽദേവ്, രാജേഷ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.പി.എ വൈസ് പ്രസിഡന്റെ കിഷോർ കുമാർ, അസിസ്റ്റന്റ് ട്രഷറർ, ബിനു കുണ്ടറ, ഹമദ് ടൗൺ ഏരിയ കോഓർഡിനേറ്റർ അജിത്ത് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ഹമദ് ടൗൺ ഏരിയ ജോ. സെക്രട്ടറി റാഫി സ്വാഗതവും, ഏരിയ കോഓർഡിനേറ്റർ പ്രമോദ് നന്ദിയും…

ആളു മാറി മര്‍ദ്ദനം; നവകേരള സദസ്സില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ സിപി‌എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു

എറണാകുളം: നവകേരള സദസ്സില്‍ പ്രവർത്തകർ മർദിച്ചതിനെ തുടർന്ന് സിപി‌എം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസ് പാർട്ടി വിട്ടു. സിപിഎമ്മുകാരനാണെന്ന് പറഞ്ഞിട്ടും പ്രവർത്തകർ തന്നെ ക്രൂരമായി മർദിച്ചതായി റയീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി നവകേരള സദസ്സിനിടെ കൊച്ചി മറ്റെൻ ഡ്രൈവിൽ വച്ചായിരുന്നു റയീസ് ആക്രമിക്കപ്പെട്ടത്. ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇവരെ മർദ്ദിക്കുന്നതിനിടെ ആയിരുന്നു റയീസും ആക്രമിക്കപ്പെട്ടത്. ഇവർ ഇരുന്നതിന് തൊട്ടടുത്തായായിരുന്നു റയീസ് ഇരുന്നത്. ഡമോക്രാറ്റിക് സ്റ്റുഡൻസ് പ്രവർത്തകൻ ആണെന്ന് കരുതി റയീസിനെയും സിപിഎമ്മുകാർ മർദ്ദിക്കുകയായിരുന്നു. അടിക്കരുതെന്നും സിപിഎം പ്രവർത്തകനാണെന്നും താൻ പറഞ്ഞു. എന്നാൽ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇനി പാർട്ടിയിൽ തുടരാൻ താത്പര്യപ്പെടുന്നില്ലെന്നും റയീസ് കൂട്ടിച്ചേർത്തു. അതേസമയം ആക്രമണത്തിൽ ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻറെ രണ്ട് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസുകാരുടെ മുൻപിൽ വച്ചായിരുന്നു ഇവരെ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്.

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

തലവടി: കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് (93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തലവടി സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. പരേത ചേന്നങ്കരി ചെമ്പിക്കളം പടിഞ്ഞാറേക്കളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോർജ് ടി. ഏബ്രഹാം. (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക് ). മക്കൾ: ഐവി, റൂബി, റോയി ജോർജ്ജ്‌ എബ്രഹാം (സഹായ മെഡിക്കൽ സ്റ്റോർ, ചെങ്ങന്നൂർ ). മരുമക്കൾ: ജോൺസൺ പൗവ്വത്തിലാത്ത് (തിരുവല്ല), ജോളി അമ്പാട്ട് (പുന്നവേലി ), ആനി ഏബ്രഹാം ( അദ്ധ്യാപിക, കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ). നിര്യാണത്തിൽ തോമസ് കെ. തോമസ് എം.എൽ.എ, കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ, വർക്കിംഗ് പ്രസിഡന്റ് ടി.ഇ ചെറിയാൻ, സെക്രട്ടറി…

നാലര വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ്ഡിപിഐ നേതാവിനെ അറസ്റ്റു ചെയ്തു

മലപ്പുറം: നാലര വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. വട്ടംകുളം സ്വദേശി ഓട്ടോ ഡ്രൈവർ മുഹമ്മദ് അഷ്റഫിനെ (56) യാണ് അറസ്റ്റു ചെയ്തത്. നാലര വയസ്സുകാരിയെ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഞ്ഞാപ്പ ഒരു ദിവസം തന്റെ ഓട്ടോയിൽ കയറിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവമറിഞ്ഞ രക്ഷിതാക്കൾ സ്‌കൂളിൽ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അദ്ധ്യാപകർ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുഞ്ഞിപ്പക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പൊന്നാനി കോടതിയിൽ ഹാജരാക്കും.

വിദേശ ജോലി സ്വപ്നം കണ്ട് വിമാനത്താവളത്തിലെത്തിയ 17 പേരെ വഞ്ചിച്ച് കോടികളുമായി ട്രാവല്‍ ഏജന്റ് മുങ്ങി

കൊച്ചി: വിദേശ ജോലി സ്വപ്നം കണ്ട് യാത്രാരേഖകളുമായി വിമാനത്താവളത്തിലെത്തിയ പതിനേഴു പേര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി. കാക്കനാട് യൂറോ ഫ്ലൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേശി ഷംസീറിനെതിരെയാണ് പരാതി. ന്യൂസിലൻഡില്‍ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിച്ച് അങ്ങോട്ടു പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം 17 അംഗ സംഘം അറിഞ്ഞത്. ന്യൂസിലന്‍ഡില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഷംസീർ ഓരോരുത്തരിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം തട്ടിയെടുത്തത്. 17 പേരടങ്ങുന്ന ആദ്യ സംഘത്തോടൊപ്പം ഷംസീറും ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് എല്ലാവരേയും വിമാനത്താവളത്തിലെത്തിച്ചത്. എന്നാല്‍, വ്യാജ വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും നൽകിയശേഷമാണ് ഷംസീര്‍ ഇവരില്‍ നിന്ന് പണം കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാൻ തയാറായി എത്തിയവർ ഷംസീറിനെ കാണാഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. തട്ടിപ്പിന് ഇരയായവർ മിക്കവരും…

ദാരുണമായ ആത്മഹത്യ: ഇൻസ്റ്റാഗ്രാമിൽ മരണവാർത്ത പോസ്റ്റ് ചെയ്ത് യുവാവ് സ്വന്തം ജീവനെടുത്തു

കൊച്ചി: ആലുവ സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ ഇൻസ്റ്റഗ്രാമിൽ തന്റെ മരണവാര്‍ത്ത പങ്കുവെച്ച ശേഷം ജീവനൊടുക്കി. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് അജ്മൽ ഷെരീഫിനെ (28) വസതിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ജോലി തേടി അജ്മല്‍ ദുബായില്‍ പോയിരുന്നു. എന്നാല്‍, അവിടെ ജോലിയൊന്നും ശരിയായില്ല. ഇതിന്റെ പേരില്‍ അജ്മല്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അജ്മല്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ 14,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അജ്മല്‍, ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ‘ആർഐപി അജ്മൽ ഷെരീഫ് 1995-2023’ എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു എന്ന് പോലീസ് പറഞ്ഞു. “അജ്മൽ ഷെരീഫ് അന്തരിച്ചുവെന്ന് അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” എന്നായിരുന്നു പോസ്റ്റ്. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അജ്മലിനെ വീട്ടുകാര്‍…

ആധാർ കാർഡ്-വോട്ടർ ഐഡി ലിങ്കിംഗ് സർക്കാർ ഇതുവരെ ആരംഭിച്ചിട്ടില്ല: നിയമമന്ത്രി

ന്യൂഡല്‍ഹി: വോട്ടർ ഐഡന്റിറ്റി കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നത് ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ വെള്ളിയാഴ്ച ലോക്സഭയെ അറിയിച്ചു. ഇലക്ടറൽ ഫോട്ടോ തിരിച്ചറിയൽ കാർഡുമായി ആധാർ വിശദാംശങ്ങൾ ബന്ധിപ്പിക്കുന്നതിന് ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നത് ആരംഭിച്ചിട്ടില്ലെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി വെളിപ്പെടുത്തിയ അദ്ദേഹം, അതിനായി പ്രത്യേക ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും ഊന്നിപ്പറഞ്ഞു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലിങ്കിംഗ് പ്രക്രിയ ആരംഭിച്ചിട്ടില്ലെന്നും ആധാർ കാർഡുകൾ ബന്ധിപ്പിക്കുന്നതിന് ആവശ്യമായ ഫോം 6 ബി സമർപ്പിക്കാനുള്ള സമയപരിധി 2024 മാർച്ച് അവസാനം വരെ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നത് ഒരു ഓപ്ഷണൽ പ്രക്രിയയാണെന്നും, ഫോം 6 ബി വഴി ആധാർ പ്രാമാണീകരണത്തിന് വോട്ടർമാരുടെ സമ്മതം ആവശ്യമാണെന്നും മേഘ്‌വാൾ ഊന്നിപ്പറഞ്ഞു. കൂടാതെ, കോൺഗ്രസ് എംപി പ്രദ്യുത് ബൊർദോലോയ് ഉന്നയിച്ച ചോദ്യത്തിന്…

ഗാസ അൽ നാസർ ആശുപത്രിയിലെ ഐസിയുവിനുള്ളിൽ ശിശുക്കളുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി

ഗാസ സിറ്റി: ഗാസയിലെ അൽ നാസർ ആശുപത്രിയിലെ ഐസിയു വാർഡിലെ കിടക്കയിൽ അഴുകിയ നിലയിൽ ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് ശിശുക്കളെ ആശുപത്രി മെഷീനുകളിൽ ഘടിപ്പിച്ച നിലയിലും ഡയപ്പറുകളും പാല് കുപ്പികളും മൃതദേഹത്തിന് സമീപം കണ്ടെത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ജീർണിച്ച നാല് മൃതദേഹങ്ങൾ കാണാവുന്ന ഒരു വീഡിയോ നവംബർ 27 ന് യുഎഇ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ അൽ മഷാദിന്റെ ഗാസ റിപ്പോർട്ടറായ പത്രപ്രവർത്തകൻ മുഹമ്മദ് ബലൂഷയാണ് ചിത്രീകരിച്ചത്. ബാലുഷ സിഎൻഎന്നുമായി വീഡിയോ പങ്കിട്ടു. ഇസ്രായേൽ സേനയുടെ നിർദ്ദേശപ്രകാരം, നവംബർ 10 ന് അൽ-നാസർ ആശുപത്രി ഒഴിപ്പിച്ചതായി അവിടെ ജോലി ചെയ്തിരുന്ന നിരവധി മെഡിക്കൽ സ്റ്റാഫുകളും ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞു. കുഞ്ഞുങ്ങളെ സുരക്ഷിതമായി നീക്കാൻ മാർഗമില്ലാത്തതിനാൽ ഐസിയുവിൽ ഉപേക്ഷിക്കേണ്ടി വന്നതായി മെഡിക്കൽ സ്റ്റാഫ് പറഞ്ഞു. ഈ മരണങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേൽ പ്രതിരോധ…