ഡാളസ് സൗഹൃദ വേദിയുടെ ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മണിക്ക്

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ക്രിസ്തുമസ് & ന്യൂഇയർ ആഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) വെച്ച് നടത്തപ്പെടും.

പ്രസിഡന്റ് എബി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിക്കും.
സമ്മേളനത്തിൽ മുഖ്യ അതിഥി ആയി എത്തുന്ന റവ.ഷൈജു സി ജോയ് (വികാരി,സെന്റ് പോൾസ് മാർത്തോമാ ചർച്ച ഡാളസ്) ക്രിസ്തുമസ് സന്ദേശം നൽകും.

വൈദീക ജീവിതത്തിന്റെ കൂടുതൽ സമയവും അശരണരുടെയും, പാവങ്ങളുടെയും, രോഗികളുടെയും ഇടയിൽ പ്രവർത്തിച്ചു പാരമ്പര്യമുള്ള പ്രിയപ്പെട്ട അച്ചൻ അനുഭവ സാക്ഷ്യങ്ങൾ കോർത്തിണക്കി വളരെ ഹൃദ്യമായ പ്രസംഗം അവതരിപ്പിക്കും.
തുടന്നു നടക്കുന്ന സമ്മേളനത്തിൽ റിട്ട. സൂപ്രണ്ട് ഓഫ് കേരളാ പോലീസ് ശ്രി. ടി എം കുര്യാക്കോസ്, റിട്ട. ഹൈ സെക്കന്ററി സ്കൂൾ ടീച്ചർ ശ്രിമതി. സാറാ ചെറിയാൻ,എന്നിവർ ക്രിസ്തുമസ് ന്യൂ ഇയർ ആശംസകൾ നേരും.

മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട സംഘനയായ ഡാളസ് സൗഹൃദ വേദി പുതുമയേറിയ വിവിധ കലാ പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരിപാടികൾക്ക് ശേഷം രുചിയേറിയ ക്രിസ്തുമസ് ഡിന്നർ ഒരുക്കിയിട്ടുണ്ട്.പ്രവേശനം സൗജന്യം ആണ്.
ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി അജയകുമാർ അറിയിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News