അനിത സജി ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ സൗഖ്യ മിനിസ്ട്രിയുടെ ട്രഷററും, ഹാരിസ് കൗണ്ടി മെന്റൽ ഹെൽത്ത് ക്ലീനിഷനും, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ട്രഷററുമായ സജി പുളിമൂട്ടിലിൻറെ ഭാര്യ അനിതാ സജി(55) അന്തരിച്ചു.

സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്ന പരേത, കൂത്താട്ടുകുളം പൊന്നാട്ടു കുടുംബാംഗവും ബാംഗ്ലൂർ ഇന്ദിരാ നഗറിൽ രാജമ്മ മാത്യൂസിന്റെയും പരേതനായ പി.വി.പൗലോസിന്റെയും ഏക മകളാണ്.

മക്കൾ: ആദിത് പുളിമൂട്ടിൽ, ജോഷി പുളിമൂട്ടിൽ.

ട്വിന്‍ സ്റ്റാർ ബേക്കറി മാനുഫാക്ചേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ക്വാളിറ്റി അഷുറൻസ് സൂപ്പർവൈസർ, വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.

ജനുവരി 6 ശനിയാഴ്ച രാവിലെ 9 മണിക്ക് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 North Main Street,Pearland,Texas 77581) സംസ്കാരവും നടത്തും.

വിവരങ്ങൾക്ക്: സജി പുളിമൂട്ടിൽ 281 669 6357, ഷാജി പുളിമൂട്ടിൽ 832 775 5366.

Print Friendly, PDF & Email

Leave a Comment

More News