സോണിയ ഗാന്ധി രാം മന്ദിർ പ്രാണ്‍ പ്രതിഷ്ഠയിൽ പങ്കെടുക്കില്ല

ന്യൂഡൽഹി: രാം മന്ദിർ പ്രാൺ പ്രതിഷ്ഠാ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ച് പ്രസ്താവന ഇറക്കി. രാം മന്ദിർ പ്രാൺ പ്രതിഷ്ഠാ പരിപാടിക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. ജനുവരി 22ന് നടക്കുന്ന പരിപാടിയിൽ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെ ഒരു കോൺഗ്രസ് നേതാക്കളും അയോദ്ധ്യയിലേക്ക് പോകില്ല.

ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും പരിപാടിയിൽ പങ്കെടുക്കില്ല. ഇത് ബിജെപിയുടെയും ആർഎസ്എസിന്റെയും പരിപാടിയാണെന്ന് കോൺഗ്രസ് പറഞ്ഞു.

കഴിഞ്ഞ മാസം കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചതായി കോൺഗ്രസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇത് ബിജെപിയുടെയും ആർഎസ്എസിന്റെയും പരിപാടിയാണെന്ന് കോൺഗ്രസ് പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി മാത്രമാണ് ബിജെപി ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതെന്ന് പാർട്ടി ആരോപിച്ചു.

ബിജെപിയും ആർഎസ്എസും അയോദ്ധ്യയിലെ രാമക്ഷേത്രത്തെ രാഷ്ട്രീയ പദ്ധതിയാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. പാതിവഴിയിലെത്തിയ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി മാത്രമാണെന്നും പാർട്ടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രാം മന്ദിർ ട്രസ്റ്റ് എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ പരിപാടിയിലേക്ക് ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. പരിപാടിയിലേക്ക് മൊത്തം 7000 പേരെ ക്ഷണിക്കും. ഇപ്പോൾ കോൺഗ്രസ് വിസമ്മതിച്ചതോടെ വിഷയം രാഷ്ട്രീയവത്ക്കരിക്കുമെന്ന് ഉറപ്പാണ്.

Print Friendly, PDF & Email

Leave a Comment

More News