രാശിഫലം (11-01-2024 വ്യാഴം)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ നല്ല ദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും, ഇത് ആരോഗ്യത്തിനും നല്ലതാണ്. കല, കായിക സാംസ്‌കാരികം എന്നിങ്ങനെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് കെടുത്തിക്കളയും. അതുകൊണ്ടുതന്നെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്‌ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലരാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ നിങ്ങളനുഭവിക്കുന്ന ഉത്‌കണ്‌ഠയ്‌ക്ക് കാരണമാകാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

തുലാം: എതിരാളികളും ശത്രുക്കളും ഇന്ന് നിങ്ങളുടെ ബിസിനസ് നേട്ടങ്ങളിൽ അസൂയപ്പെട്ടേക്കും. അവർ ഏതുവിധേനയും നിങ്ങളെ തകർക്കാനും ആക്ഷേപിക്കാനും ഇടയുള്ളതിനാൽ കരുതിയിരിക്കുക. അവരെ നേരിടാൻ ശ്രമിക്കുന്നതിനുപകരം, നിങ്ങളുടെ രാഷ്‌ട്രീയ സ്വാധീനങ്ങൾ വിനിയോഗിക്കാനും ഉൾക്കാഴ്‌ചയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കണം.

വൃശ്ചികം: ഇന്ന് നിങ്ങൾ കരുതലോടെ സംസാരിക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിടാൻ വ്യഗ്രത കാണിക്കും. ഇന്ന് നിങ്ങൾ ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകളെ നിങ്ങളുടെ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാർഥികൾക്കിന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു: ഇന്ന് നിങ്ങൾ കാഴ്‌ചപ്പാടും മനോഭാവവും വളരെ മാറ്റത്തോടെയാണ് പ്രകടിപ്പിക്കാൻ പോകുന്നത്. പ്രത്യേകതയുള്ള വസ്‌ത്രങ്ങളും അനുബന്ധ സാമഗ്രികളും വളരെ വ്യത്യസ്‌തമായ സുഗന്ധ തൈലവും ഒക്കെ കൂടി ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തിന് വളരെ പുരോഗതിയുണ്ടാകും. നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലൂടെ നിങ്ങൾ പ്രൗഢിയോടെ നടക്കും.

മകരം: ഇന്ന് വിവിധ സ്രോതസുകളിലൂടെ നിങ്ങളിലേക്ക് പണം ഒഴുകി വരും. എന്നാൽ നിങ്ങളതെല്ലാം ചെലവാക്കിയേക്കാം. ചെലവ് നിയന്ത്രിച്ച് കുറച്ചെങ്കിലും പണം കരുതി വയ്‌ക്കണം. നിങ്ങളുടെ ക്രിയാത്മകമായ പ്രവൃത്തി പരിചയത്തിലൂടെ ജോലിയിലെ എല്ലാ കുറവുകളും ഇന്ന് പരിഹരിക്കും.

കുംഭം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വ വിനോദയാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണിന്ന്. നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് അനുയോജ്യ ദിവസമാണ്.

മീനം: ബിസിനസുകാര്‍ക്ക് മികച്ച ദിവസമാകും ഇന്ന്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍, നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ ഇന്ന് സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് ഇന്ന് കഴിയും.

മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും‍. ശാരീരികമായ അനാരോഗ്യവും, ഉത്‌കണ്‌ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‍നമാകും. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ ശാഠ്യം പ്രകടിപ്പിക്കും. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. നേരത്തെ ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ഥാടനത്തിനും സാധ്യത. ഇന്ന് എന്ത് ചെയ്യുന്നതിലും നിങ്ങള്‍ തന്നിഷ്‌ടമാണ് നോക്കുക.

ഇടവം: നിങ്ങള്‍ ഇന്ന് ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാകില്ല. ഇന്ന് അത്തരം ഒരു ദിവസമാണ്. രാവിലെ മുതല്‍ക്കേ വല്ലായ്‌മ അനുഭവപ്പെടാം. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം ഉദാസീനതയും താല്‍പര്യക്കുറവും വലയം ചെയ്‌തിരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ, വരും വരായ്‌കളെ കുറിച്ച് ആലോചിക്കാതെയിരിക്കുക. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.

മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും ഇന്ന് വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നിങ്ങൾ ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ഏവരേയും വിസ്‌മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്‌ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനും സാധ്യത.

കര്‍ക്കടകം: ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. സൃഷ്‌ടിപരവും കലാപരവുമായ കാര്യങ്ങള്‍ക്ക് ഇന്ന് നിങ്ങൾ നിര്‍ലോഭം പണം ചെലവഴിക്കും. അതേസമയം ചെലവുകളിൽ ഒരു നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുക.

Print Friendly, PDF & Email

Leave a Comment

More News