കള്‍ച്ചറല്‍ ഫോറം കോഴിക്കോട് സംസ്ഥാന പ്രസിഡണ്ടിന്‌ സ്വീകരണവും ജില്ലാ ഭാരവാഹി പ്രഖ്യാപനവും

കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‌ കോഴിക്കോട് ജില്ലാകമ്മറ്റി ഒരുക്കിയ സ്വീകരണത്തില്‍ ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര പൊന്നാടയണിയിക്കുന്നു

കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രസിഡണ്ടിനുള്ള സ്വീകരണവും ജില്ലാ ഭാരവാഹി പ്രഖ്യാപനവും സംഘടിപ്പിച്ചു. ജനാധിപത്യത്തില്‍ കുറുക്കുവഴികള്‍ ഇല്ലെന്നും അത്തരം വഴികള്‍ തേടുമ്പോഴാണ്‌ വിഭാഗീയതയും അഴിമതിയും അതിന്റെ അന്തസത്തകെടുത്തുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമകളായിരിക്കണമെന്നും സ്വീകരണമേറ്റ് വാങ്ങിക്കൊണ്ട് കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹനന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര അദ്ധ്യക്ഷതയും ഭാരവാഹി പ്രഖ്യാപനവും നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, റബീഅ്‌ സമാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മഖ്ബൂല്‍ അഹമ്മദ്, സക്കീന അബ്ദുല്ല, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഫൗസിയ ജൗഹര്‍, റാസിഖ് നാരങ്ങോളി, ട്രഷറര്‍ അംജദ് കൊടൂവള്ളി, ജില്ലാ സെക്രട്ടറി ബാസിം കൊടപ്പന തുടങ്ങിയവര്‍ പുതുതായി തെരഞ്ഞെടൂക്കപ്പെട്ട വിവിധ മണ്ഡലം ഭാരവാഹികളെ ആദരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ ടി സ്വാഗതവും ജില്ലാക്കമ്മറ്റിയംഗം ഷാഹിദ് ഓമശ്ശേരി സമാപന ഭാഷണവും നിര്‍വ്വഹിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ അഫ്സല്‍ ചേന്ദമംഗല്ലൂര്‍, അസ്‌ലം വടകര, ഹാരിസ് പുതുക്കൂല്‍, ഫവാസ് ഇ.എ, റസാഖ് കാരാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Leave a Comment

More News