വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ വി.സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. വികാരി ഫാ.തോമസ് മുളവനാൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പ്രതിസന്ധികൾക്ക് മുമ്പിൽ ദൈവവിശ്വാസത്തിൽ ആഴപ്പെടാൻ വി. സെബസ്ത്യാനോസിനെപ്പോലെ നമുക്ക് കഴിയണം എന്ന് തിരുനാൾ സന്ദേശത്തിൽ വികാരിയച്ചൻ പ്രത്യേകം അനുസ്മരിപ്പിച്ചു . ജെയ്സ് &ആനി പുതുശ്ശേരിൽ, ഫിലിപ്പ് &ആൻസി കണ്ണോത്ര, ജോസഫ് &ലിറ്റിൽ ഫ്ലൗവർ വാച്ചാച്ചിറ, എബ്രാഹം&എൽസമ്മ പൂതത്തിൽ, കുഞ്ഞുമോൻ&തങ്കമ്മ നെടിയകാലായിൽ എന്നിവരാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ആഘോഷമായ വി.കുർബാനയ്ക്ക് ശേഷം പ്രത്യേക നേർച്ചയും അമ്മ വിരുന്നും ക്രമീകരിച്ചു.

Print Friendly, PDF & Email

Leave a Comment