ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം തുടരുന്നു

കൊച്ചി: കഴിഞ്ഞ ശനിയാഴ്ച കൊല്ലം നിലമേൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടത്തിയ സമരത്തെ തുടർന്നുള്ള നാടകീയമായ സംഭവവികാസങ്ങൾ ഉണ്ടായിട്ടും ഗവർണർ പ്രോട്ടോകോള്‍ ലംഘിച്ച് പ്രതിഷേധിക്കുകയും കേന്ദ്രം സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടും, സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) ചൊവ്വാഴ്ചയും ഗവർണർക്കെതിരായ സമരങ്ങൾ തടസ്സമില്ലാതെ തുടർന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ കോസ്റ്റ് ഗാർഡിൻ്റെ ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്ന ഗവര്‍ണ്ണറെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കളമശ്ശേരിയിൽ രാത്രി എട്ടരയോടെയാണ് സംഭവം. ജില്ലാ സെക്രട്ടറി അർജുൻ ബാബുവിൻ്റെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ നാല്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബുധനാഴ്ച രാവിലെ ഫോർട്ട്കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനത്ത് റൈസിംഗ് ഡേയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഗവര്‍ണ്ണര്‍ മുഖ്യാതിഥിയായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News