ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ ജെഫേഴ്സൺ ജോർജ്ജിന് ‘മൈ മാസ്റ്റേർസ് മിനിസ്ട്രി’ പുരസ്ക്കാരം

തിരുവല്ല: ചങ്ങനാശ്ശേരി ഡോക്ടേഴ്‌സ് ടവറില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ മെഡിക്കല്‍ സെന്റർ ഡയറക്ടർ ബോർഡ് അംഗം ഡോ.ജെഫേർസൺ ജോർജ്ജ് മൈ മാസ്റ്റേർസ് മിനിസ്ട്രി പുരസ്ക്കാരത്തിന് അർഹനായി. ഫെബ്രുവരി 3-ാം തിയതി വൈകിട്ട് 6ന് തിരുവല്ല വിജയാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും.

ക്നാനയ സഭ കല്ലിശ്ശേരി മേഖല അതി ഭദ്രാസനാധിപൻ മോർ ഗ്രീഗോറിയോസ് കുറിയാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ് അധ്യക്ഷത വഹിക്കും.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും.തുടർന്ന്‌ പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, നിത്യാ മാമ്മൻ , ടി.എസ്. അയ്യപ്പൻ എന്നിവർ അണിനിരക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം നടക്കും.

ഡോ.ജോര്‍ജ് പീഡീയേക്കല്‍, ഡോ.ലീലാമ്മ ജോര്‍ജ് ദമ്പതികളുടെ മകനായ ഡോ.ജെഫേഴ്‌സണ്‍ ജോര്‍ജ്ജ് ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഉള്‍പെടെ വിവിധ സ്വകാര്യ ഹോസ്പിറ്റലില്‍ സന്ധി മാറ്റൽ ശസ്ത്രക്രിയയിലും നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയയിലും മികവ് തെളിയിച്ചിട്ടുണ്ട്.ജോയിന്റ് റീപ്ലേസ്‌മെന്റ് ആന്റ് ആര്‍ത്രോസ്‌ക്കോപ്പിയില്‍ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ.ജെഫേഴ്‌സണ്‍ ജോര്‍ജിന് യു.ആർ.എഫ് വേൾഡ് റിക്കോർഡ് എക്‌സലന്‍സ് അവാർഡും നേടിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ത്രി ഡി പ്രിൻ്റിങ്ങ് വഴി റ്റോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് എന്ന ശസ്ത്രക്രിയയിലും വിദഗ്ദ്ധനാണ്. ദക്ഷിണേന്ത്യയിൽ കണങ്കാൽ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തി അപൂർവ്വ നേട്ടം കൈവരിച്ച ഇദ്ദേഹം കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഡോക്ടര്‍ ആയിരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ മുന്‍ പീഡിയാട്രീഷ്യനും സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ. നിഷാ ജെഫേഴ്‌സണ്‍ ആണ് ഭാര്യ.

Print Friendly, PDF & Email

Leave a Comment

More News