ലാന പ്രവർത്തനോദ്ഘാടനം സാറ ജോസഫ് നിർവഹിക്കും

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 10 മണിക്ക് (10 AM CST) സുപ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ ശ്രീമതി സാറാ ജോസഫ് നിർവഹിക്കും. പ്രശസ്ത കവി സെബാസ്റ്റ്യൻ, നോവലിസ്റ്റും കഥാകാരനുമായ വി. ഷിനിലാൽ എന്നിവർ ആശംസ നേരും.

തുടർന്ന് നടക്കുന്ന കാവ്യാലാപനം സെബാസ്റ്റ്യൻ കവി ഉദ്ഘാടനം ചെയ്യും. വടക്കെ അമേരിക്കയിലെ പ്രശസ്ത കവികളായ ഡോ. സുകുമാർ കനഡ, സന്തോഷ് പാലാ, ബിന്ദു ടിജി, ഷാജു ജോൺ, ഉമ സജി, ദീപ വിഷ്ണു, ജേക്കബ് ജോൺ എന്നിവർ അവരുടെ കവിതകൾ അവതരിപ്പിക്കും. തുടർന്ന് കവി സെബാസ്റ്റ്യൻ കവിതകളെ വിലയിരുത്തുകയും മറ്റുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കുചേരാവുന്നതണ്‌. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!

Join Zoom Meeting:

https://us02web.zoom.us/j/87274666927
Meeting ID: 872 7466 6927

Print Friendly, PDF & Email

Leave a Comment