സീതാറാം ജിന്‍ഡലിന് പത്മ ഭൂഷണ്‍

“പ്രകൃതിചികിത്സയിലും ജീവകാരുണ്യ രംഗത്തുമുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ബഹുമതിക്ക് പരിഗണിക്കപ്പെട്ടത്”

തിരുവനന്തപുരം: ജീവകാരുണ്യ, ആരോഗ്യ പരിപാലന മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ ഡോ. സീതാറാം ജിന്‍ഡലിനെ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രകൃതിചികിത്സയിലും ജീവകാരുണ്യ രംഗത്തുമുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ബഹുമതിക്ക് പരിഗണിക്കപ്പെട്ടത്. ഔഷധ രഹിത ചികിത്സയ്ക്ക് ഇദ്ദേഹം നല്‍കിയ സംഭാവനകളും ജിന്‍ഡല്‍ നേച്വര്‍ക്യുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ഐ) എന്ന സ്ഥാപനവുമാണ് ഈ ആദരണീയമായ അംഗീകാരം നേടിക്കൊടുത്തത്.

ഹരിയാനയിലെ നാല്‍വ എന്ന ഉള്‍ഗ്രാമത്തില്‍ 1932ല്‍ ജനിച്ച ഡോ. ജിന്‍ഡല്‍ 1977-79 കാലത്താണ് ബംഗളുരുവിന് സമീപം പ്രകൃതിചികിത്സയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗവേഷണ വിഭാഗം കൂടി ഉള്‍പ്പെടുത്തി പ്രകൃതി ചികിത്സ, യോഗ ആശുപത്രിക്ക് തുടക്കമിട്ടത്. പിന്നീട് തന്‍റെ ജന്മ ഗ്രാമമായ നാല്‍വയില്‍ എട്ട് ജീവകാരുണ്യ സ്ഥാപനങ്ങളും സ്ഥാപിച്ചു

Print Friendly, PDF & Email

Leave a Comment

More News