തലവടി തിരൂപയനന്നൂർകാവ് ഭഗവതി ക്ഷേത്രം ഉത്സവം 15 മുതൽ 22 വരെ; സ്വാഗത സംഘം രൂപീകരിച്ചു

എടത്വാ: തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം ഉത്സവം ഫെബ്രുവരി 15 മുതൽ 22 വരെ നടക്കും.

ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു. ക്ഷേത്ര മാനേജർ അജികുമാർ കലവറശ്ശേരിൽ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു.

പിയൂഷ് പ്രസന്നൻ, രതീഷ് പതിനെട്ടിൽചിറ, രഘുനാഥൻ രഘു സദനം, നന്ദകുമാർ കലവറശ്ശേരിൽ, സന്തോഷ് പറത്തറപറമ്പിൽ, രമേശ് കുമാർ കുളക്കരേട്ട്, കെ.ജെ തോമസ് , പ്രഭാ രഘുനാഥ്, ശ്രീജാ രാജേഷ്, സുരേഷ് പതിനെട്ടിൽ, സത്യൻ സുകന്യാഭവൻ,  മജോഷ് ചന്ദ്രൻ, ആനന്ദൻ നെല്ലിശ്ശേരി, മനോഹരൻ വെറ്റിലക്കണ്ടം, ഗിരിജാ ആനന്ദ്, ബിന്ദു നമ്പലശ്ശേരി, പ്രകാശ് ശാസ്താംപറമ്പ്, ധനലക്ഷ്മി കൊപ്പാറ, ജ്യോതി പ്രസാദ് പതിനെട്ടിൽ എന്നിവർ പ്രസംഗിച്ചു.

പി.ആർ.വി നായർ (ചെയർമാൻ), രതീഷ് പതിനെട്ടിൽചിറ (ജനറൽ സെക്രട്ടറി) , കെ.ജെ തോമസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News