കേരള കലാകേന്ദ്രം ഷോര്‍ട്ട് ഫിലിം – ഡോക്യുമെന്ററി മത്സരം

തിരുവനന്തപുരം: കേരള കലാകേന്ദ്രം നാല്‍പ്പത്തിരണ്ടാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം – ഡോക്യുമെന്‍ററി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. പത്ത് മിനിറ്റിന് അകവും പത്ത് മിനിറ്റിന് മുകളിലും ദൈര്‍ഘ്യമുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.

മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച ഡോക്യുമെന്‍ററി, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്, നടന്‍, നടി, സഹനടന്‍, സഹനടി, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡ്.

ചലച്ചിത്ര-കലാ രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍ക്കൊണ്ട ജഡ്ജിംഗ് പാനല്‍ വിജയികളെ തെരഞ്ഞെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും, മെമന്‍റോയും, സര്‍ട്ടിഫിക്കറ്റും ലഭിക്കും.

എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാന തീയതി 2024 മാര്‍ച്ച് 5.

വിലാസം: കേരള കലാകേന്ദ്രം, 27/1819, ശ്രീചിത്ര ലെയിന്‍, വഞ്ചിയൂര്‍, തിരുവനന്തപുരം 695 035.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീലക്ഷ്മി എസ് നായര്‍ (കോഓര്‍ഡിനേറ്റര്‍) ഫോണ്‍ 98950 70030, 94969 80472

Print Friendly, PDF & Email

Leave a Comment