രാശിഫലം (09-02-2024 വെള്ളി)

ചിങ്ങം: സമ്മിശ്രമായ ഫലങ്ങളുള്ള ഒരു ദിവസം. ഒരു വശത്ത് നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവര്‍ത്തകനാലോ നിരാശനാകുമ്പോള്‍, മറുവശത്ത് വലിയ ലാഭങ്ങളുണ്ടാക്കും. ഇന്ന് ഒരു സുഹൃത്തിന്‍റെ ഉപദേശത്തെ അടിസ്ഥാനമാക്കി സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ചേക്കാം.

കന്നി: ഇന്ന് നിങ്ങള്‍ ചിന്തകളുടെ കുത്തൊഴുക്കിലായിരിക്കും. നിങ്ങള്‍ക്ക് വളരെ ശാന്തമായ ഒരു പ്രകൃതമുണ്ട്. എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം ധാരാളം ആളുകളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കും. നിങ്ങള്‍ വളരെ അസാമാന്യമായി ദയയുള്ള വ്യക്തിയാണ്. മനസ് വായിക്കാനുള്ള നിങ്ങളുടെ കഴിവ് വളരെ വിസ്‌മയാവഹമായ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്ത് പകരും.

തുലാം: ഇന്ന് മുഴുവനും നിങ്ങള്‍ക്ക് പ്രതീക്ഷകളായിരിക്കും. നിങ്ങള്‍ ഒരു നല്ല ഭാവി പ്രതീക്ഷിക്കുന്നു. പങ്കാളിക്ക് നിങ്ങളോടുള്ള പരിഗണനയും, സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്‌ച്ചപ്പാട് തന്നെ മാറിയേക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും.

വൃശ്ചികം: പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാല്‍ നിങ്ങള്‍ വലിയ ആവേശത്തിലാകും. വളരെ നിശ്ചയദാര്‍ഢ്യത്തോടുകൂടി ഒരു നല്ല പരിശ്രമം കാഴ്‌ചവച്ച് അതിനുവേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യുകയും അത് നേടിയെടുക്കുകയും ചെയ്യും. എല്ലാ വശങ്ങളും നോക്കുമ്പോള്‍, ഇന്നത്തെ ദിവസം വളരെ ഫലപ്രദവും ശ്രേഷ്‌ഠവുമായിരിക്കും.

ധനു: ഇന്ന് നിങ്ങളുടെ മാനസികനില ഒരു തീഗോളം പോലെയായിരിക്കും. നിങ്ങളുടെ കോപം ഈ ഭൂമിയെ തന്നെ നശിപ്പിക്കുമെന്ന് ആളുകള്‍ പറയും. നിങ്ങളുടെ ഈ സ്വഭാവം മൂലം ആരെങ്കിലും നിങ്ങളെ ആക്രമിക്കാന്‍ തന്നെ മുതിര്‍ന്നേക്കാം. ക്ഷമ പാലിക്കുക. എന്തുകാര്യവും ചെയ്യുന്നതിന് മുന്‍പ് നന്നായി ആലേചിക്കുക. സാമ്പത്തിക ബുദ്ധിമുട്ടിന് സാധ്യത. വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.

മകരം: ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിങ്ങളിന്ന് വിവേകപൂര്‍വവും, അല്ലാത്തതുമായ പ്രവൃത്തികള്‍ ചെയ്യും. ബുദ്ധിപരമായ വളര്‍ച്ച അസാധാരണമായിരിക്കും. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുക.

കുംഭം: അപ്രതീക്ഷിതവും ആശ്ചര്യകരവുമായ കാര്യങ്ങള്‍ നിങ്ങളെ ഇന്ന് അതിശയിപ്പിക്കും. നിങ്ങള്‍ക്ക് നഷ്‌ടപ്പെട്ടത് എന്തുതന്നെയായാലും അത് തിരികെ വേണമെന്ന ഒരാഗ്രഹം പെട്ടെന്ന് ഉണ്ടായേക്കാം. ദിവസത്തിന്‍റെ അവസാനം, വായനയിലോ ഗവേഷണത്തിലോ ചര്‍ച്ചയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങളിലോ മുഴുകും.

മീനം: ഇന്ന് ഓഫിസിലെയും വീട്ടിലെയും കാര്യങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യും. വീടിന്‍റെ നവീകരണത്തിനുള്ള ജോലികള്‍ അതിനുള്ള ചെലവ് ഒരു പക്ഷേ കൂടുതലാണെങ്കിലും, നിങ്ങള്‍ അതില്‍ വ്യാപൃതനാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് അതിനനുസരിച്ചുള്ള അംഗീകാരം ലഭിക്കും.

മേടം: കഴിവുകളെ പൂര്‍ണമായും പുറത്തു കൊണ്ടുവരുന്നതിനായി ചിലപ്പോഴെല്ലാം മനപ്രയാസം അനുഭവിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇന്ന് നിങ്ങള്‍ ജോലിയില്‍ സഹപ്രവര്‍ത്തകരെയെല്ലാം കടത്തിവെട്ടും. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന തരത്തിലുള്ള ഫലങ്ങള്‍ വന്നുകൊള്ളണമെന്നില്ല. കാര്യങ്ങള്‍ നടക്കുന്നതിന് സമയം വേണ്ടിവരും. കാര്യങ്ങള്‍ മനസിലാക്കി ക്ഷമാപൂര്‍വം കാത്തിരിക്കണം.

ഇടവം: കൗശലവും സംയോജന വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച ദിവസമാണിന്ന്. ജോലിസ്ഥലത്ത് അല്ലെങ്കിൽ കച്ചവടസ്ഥലത്ത് പോയി നിങ്ങളുടെ കൈവശമുള്ളതെല്ലാം ഉപയോഗിക്കുക. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകരെയും മേലധികാരികളെയും പങ്കാളികളെയും എതിരാളികളെയും ആകർഷിക്കുന്നതിനും അവരുടെ ആരാധനയും പിന്തുണയും നേടിയെടുക്കുന്നതിനും സാധിക്കും. ഒരു കാര്യം മാത്രം, അധികമായി ഒന്നും ചെയ്യരുത്. നിങ്ങളുടെ കഴിവുകൾക്കും പാടവങ്ങൾക്കും അപ്പുറത്തുള്ള ഒന്നും ചെയ്യരുത്. അതിന് കാര്യങ്ങൾ പഴയപടിയാക്കാൻ കഴിയും.

മിഥുനം: ഇന്ന് നിങ്ങള്‍ മറ്റുള്ളവര്‍ പകര്‍ന്ന പ്രചോദനത്തെ കണക്കാക്കുന്നതിനായി സമയം ചിലവഴിക്കും. ഇതു കൂടാതെ, നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോട് കരുതലോടെയുള്ള നിങ്ങളുടെ പെരുമാറ്റത്തിന് പകരമായി സ്നേഹവും ശ്രദ്ധയും പരിചരണവും തിരിച്ച് കിട്ടും.

കര്‍ക്കടകം: നിങ്ങളുടെ മാനസികാവസ്ഥയും, മനോഭാവവും ഇന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പ്രചോദനം നല്‍കും. നിങ്ങള്‍ അത് സഫലമാക്കാന്‍ ശ്രമിക്കുകയും അത് സാധ്യമാകുകയും ചെയ്യും. നിങ്ങള്‍ അവരോടൊപ്പം ഒരു നല്ല വൈകുന്നേരം ചിലവഴിക്കുകയും ചെയ്യും. സ്നേഹവും ഹൃദയബന്ധങ്ങളും ദീര്‍ഘനേരം നിലനില്‍ക്കുകയും, അവ പ്രയോജനകരമാകുകയും ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News