കേന്ദ്രത്തിലും പഞ്ചാബിലും എംഡബ്ല്യുഎമ്മുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് പാക് തെഹ്‌രീകെ ഇന്‍സാഫ്

ഇസ്ലാമാബാദ്: കേന്ദ്രത്തിലും പഞ്ചാബിലും മജ്‌ലിസ് വഹ്ദത്ത്-ഇ-മുസ്ലിമീൻ (എംഡബ്ല്യുഎം) ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് പാക്കിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

എം.ഡബ്ല്യു.എമ്മുമായുള്ള സഖ്യത്തിന് പാർട്ടി സ്ഥാപകൻ അനുമതി നൽകിയതായി വാർത്താ സമ്മേളനത്തിൽ സംസാരിച്ച പിടിഐ വക്താവ് റൗഫ് ഹസൻ പറഞ്ഞു. പിപിപി, പിഎംഎൽ-എൻ, എംക്യുഎം ഒഴികെയുള്ള എല്ലാ പാർട്ടികളുമായും ചർച്ച നടത്തുമെന്നും, ജമാഅത്തെ ഇസ്‌ലാമിയുമായി പാർട്ടി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖൈബർ പഖ്തൂൺഖ്വയിൽ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് റൗഫ് ഹസൻ പറഞ്ഞു. പ്രവിശ്യാ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അലി അമിൻ ഗണ്ഡാപൂർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ജനങ്ങൾ നൽകിയ ജനവിധി അനുസരിച്ച് സർക്കാർ രൂപീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താൻ പിടിഐ സ്ഥാപകൻ പാർട്ടി നേതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News