പാസറ്റർ റോയി വാകത്താനത്തിൻറെ മാതാവ് ഏലിയാമ്മ ഏബ്രഹാമിന്റെ സംസ്കാരം മാർച്ച് 4 ന്

ഫ്ളോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയും, ശാലോം ബൈബിൾ കോളേജ് ചെയർമാനും മാധ്യമ പ്രവർത്തകനുമായ പാസറ്റർ റോയി വാകത്താനത്തിന്റെ മാതാവ് വാകത്താനം കുന്നത്തുചിറ വാക്കയിൽ പരേതനായ പാസ്റ്റർ സി.കെ.ഏബ്രഹാമിൻറെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (93) അന്തരിച്ചു. ഏലിയാമ്മ എബ്രഹാം ഭർത്താവ് പാസ്റ്റർ സി. കെ എബ്രഹാമിനോടൊപ്പം ഇന്ത്യ പെന്തക്കോസ് ദൈവസഭയുടെ കോട്ടയം സെന്ററിലെ വിവിധ ലോക്കൽ സഭകളിൽ ശുശ്രൂഷകളിൽ പങ്കാളിയായി.

മാർച്ച് 3 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് സ്വഭവനത്തിൽ മെമ്മോറിയൽ സർവീസ് ആരംഭിക്കും. സംസ്കാര ശുശ്രൂഷ മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വാകത്താനം ഐപിസി ശാലോം സഭയിൽ ആരംഭിക്കുകയും തുടർന്ന് സഭാ സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കുകയും ചെയ്യും.

മക്കൾ: ജോയി, ജോസ് , പാസ്റ്റർ റോയി വാകത്താനം ( ബോർഡ് മെമ്പർ – ഐപിസി കോട്ടയം സെമിനാരി, ഗുഡ് ന്യൂസ് വീക്കിലി കോട്ടയം), രമ

മരുമക്കൾ : സാലി, സാലിക്കുട്ടി, നാൻസി, ബാജി ആര്യപ്പള്ളിൽ ( ജോൺ മാത്യു, ഐപിസി എലീം ചർച്ച്, കുമ്പനാട് )

പരേതയ്ക്ക് 11 കൊച്ചുമക്കളും 17 പേരക്കുട്ടികളും ഉണ്ട് .

നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് , കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം, ഐപിസി ജനറൽ കൗൺസിൽ, ഐ.പി.സി ഫാമിലി കോൺഫറൻസ് തുടങ്ങിയ പ്രവർത്തനങ്ങളുടെ ദേശീയ ഭാരവാഹിയായിരുന്ന പാസ്റ്റർ റോയി വാകത്താനത്തിന്റെ മാതാവിന്റെ ദേഹവിയോഗത്തിൽ വിവിധ പെന്തക്കോസ്ത് സംഘടനകളുടെ ഭാരവാഹികൾ അനുശോചനം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News