ലോക്സഭാ തിരഞ്ഞെടുപ്പ്: IUML കേരളത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) ഫെബ്രുവരി 28 (ബുധൻ) 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

പൊന്നാനിയിലെ നിലവിലെ ലോക്‌സഭാംഗം ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തും, ഇപ്പോൾ മലപ്പുറത്ത് പ്രതിനിധീകരിക്കുന്ന എം.പി അബ്ദുസ്സമദ് സമദാനി പൊന്നാനിയിലും മത്സരിക്കും.

മലപ്പുറം, പൊന്നാനി സീറ്റുകൾ ബഷീറും സമദാനിയും തമ്മിൽ കൈമാറ്റം ചെയ്യുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു.

ഐയുഎംഎൽ സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ബുധനാഴ്ച രാവിലെ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

കേരളത്തില്‍ യുഡിഎഫിനൊപ്പവും തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കൊപ്പവുമായിരിക്കും ലീഗ്‌ മത്സരിക്കുക. ഇരു മുന്നണിയിലെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാനും അവരെ വിജയിപ്പിക്കാനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു അടക്കമുള്ളവരെ പൊന്നാനിയിൽ പരിഗണിച്ചിരുന്നെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ മനസിലാക്കി സമദാനിയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് മുസ്‌ലിം ലീഗിൽനിന്ന് പുറത്തുപോയ കെഎസ് ഹംസയാണ്.

Print Friendly, PDF & Email

Leave a Comment

More News