നിലമ്പൂർ ആദിവാസി സമരം പരിഹാരം കാണണം; വെൽഫെയർ പാർട്ടി കലക്ടറെ സന്ദർശിച്ചു

മലപ്പുറം : ആദിവാസി ഭൂമി പ്രശ്നത്തിൽ മതിയായ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിലമ്പൂർ ഐ.ടി .ഡി .പി ഓഫീസിന് മുന്നിൽ ആദിവാസി സമര പ്രവർത്തകർ 300 ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാരസമരം പരിഹാരം കണ്ടു അവസാനിപ്പിക്കാൻ എത്രയും പെട്ടെന്ന് ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ കലക്ടറെ സന്ദർശിച്ച് നിവേദനം നൽകി. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, സെയ്താലി വലമ്പൂർ എന്നിവരാണ് ജില്ലാ കലക്ടർ സന്ദർശിച്ചത്.

കലക്ടർ സമര സ്ഥലം സന്ദർശിക്കാം എന്നും അവർക്കുവേണ്ടി സമഗ്രമായ ഒരു പദ്ധതിയാണ് വേണ്ടത് എന്നും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News