സി.എ.എ. വിഭജന നിയമത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

അങ്ങാടിപ്പുറം: പ്രധാനമന്ത്രി പ്രഖ്യാപിച്ച സിഎഎ വിഭജന നിയമത്തിനെതിരെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു/ പ്രതിഷേധ നൈറ്റ് മാർച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു.

ഒരു നിലക്കും വിവേചനങ്ങൾ അംഗീകരിച്ചു കൊടുക്കാൻ ഇന്ത്യൻ ജനതക്ക് സാധ്യമല്ല. അനീതിയോട് രാജിയാകാൻ നാമൊരുക്കവുമല്ല. പ്രക്ഷോഭങ്ങൾക്ക് മാത്രമേ ജനാധിപത്യത്തെ തിരിച്ചു പിടിക്കാൻ സാധിക്കുകയോള്ളു എന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലിവലമ്പൂർ , സെക്രട്ടറി ശിഹാബ് മാസ്റ്റർ, എഫ്ഐടിയു ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട്,റഹ്മത്തുല്ലാ അരങ്ങത്ത്, ഷമീർ അങ്ങാടിപ്പുറം, റഷീദ് കുറ്റീരി, അഹമ്മദ് സാദിഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News