നിയന്ത്രണം നഷ്ടപ്പെട്ട അപകടത്തിൽ ബിഎംഡബ്ല്യു രണ്ടായി പിളർന്നു 2 മരണം

ഹൂസ്റ്റൺ, ടെക്സസ്- തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ ഞായറാഴ്ച രാത്രി വൈകി ബിഎംഡബ്ല്യു ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട  ബിഎംഡബ്ല്യു സൈൻ ബോർഡിലിടിച്ചു രണ്ട് പേർ മരിച്ചതായി ഹൂസ്റ്റൺ പോലീസ് അറിയിച്ചു. മരി ച്ചവരെക്കുറിച്ചുള്ള  വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല .
ഡ്രൈവർ ഫോണ്ട്രൻ റോഡിന് സമീപം സൗത്ത് മെയിൻ സ്ട്രീറ്റിൽ 100 മൈൽ വേഗതയിൽ പോകുകയായിരുന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡരികിൽ നിന്ന് 10 മണിയോടെ മറിഞ്ഞതായാണ് ഹൂസ്റ്റൺ പോലീസ് വിശ്വസിക്കുന്നത്.

തുടർന്ന് ബിഎംഡബ്ല്യു സൈൻ ബോർഡിലിടിച്ചു ഇടിച്ചു, വാഹനം രണ്ട് കഷ്ണങ്ങളാക്കി, എച്ച്പിഡി പറഞ്ഞു. ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സഹ  യാത്രക്കാരനെ ഏരിയാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.

സംഭവസ്ഥലത്ത് മദ്യത്തിൻ്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും എന്നാൽ മദ്യപാനത്തിൻ്റെ സാധ്യതയെക്കുറിച്ചുള്ള അന്വേഷണം പോസ്റ്റ്‌മോർട്ടത്തിൻ്റെ ഭാഗമാകുമെന്നും എച്ച്പിഡി പറഞ്ഞു.
Print Friendly, PDF & Email

Leave a Comment

More News