ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനം; ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു: സണ്ണി മാളിയേക്കൽ

ഡാളസ്: ഡാലസ് ഫോർട്ട്‌വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ (ഐ.പി.സി.എൻ.ടി ) 2024-2025 വര്‍ഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 12 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഷാരോൺ ഇവന്റ് ഹാളില്‍ (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് – സെയിന്റ് പോൾ മാർത്തോമാ ചര്‍ച്ചിനു സമീപം) വെച്ച് നടക്കും. സണ്ണിവെയ്ൽ സിറ്റി കൗണ്‍സിൽ അംഗം മനു ഡാനി മുഖ്യാതിഥിയായി പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് നോര്‍ത്ത് ടെക്സസില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതാണ്.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഫ്രീഡിയ എന്റർടെയ്ന്മെന്റിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന റിമി ടോമി, ബിജു നാരായണൻ നേതൃത്വം നൽകുന്ന 18 അംഗ മ്യൂസിക് ബാന്റിന്റെ പാട്ടു ഉത്സവവും നടത്തപ്പെടും. സ്റ്റേറ്റ് ഓഫ് ആർട്ട് ടെക്നോളജിയിൽ, 4k എൽഇഡി വാളോടുകൂടി, പെർഫോമൻസ് സൗണ്ട് സിസ്റ്റം, സ്പെഷ്യൽ ലൈറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് അനിയൻ ഡാളസ് ആണ്. കേരളത്തനിമയിൽ നാടൻ തട്ടുകടയും മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഈ പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ്‌മൂലം നിയന്ത്രിക്കുമെന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രോഗ്രാം കോഓർഡിനേറ്റർ സിജു വി ജോർജ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News