എം.വി. മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ്: മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രഫര്‍ എം.വി മുകേഷിന്‍റെ (34) ദാരുണവും ആകസ്മികവുമായ വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് അനുശോചനം അറിയിച്ചു.

നമ്മുടെ ചുറ്റുപാടും ജീവിക്കുന്ന മനുഷ്യര്‍, ഈ ആധുനിക കാലഘട്ടത്തില്‍ വന്യമ്യഗത്താല്‍ കൊല്ലപ്പെടുന്നു. ഇതുപോലെയുള്ള എത്ര വാര്‍ത്തകള്‍ ഇനിയും കേള്‍ക്കേണ്ടി വരും, ഇതിന് ശാശ്വതമായ ഒരു പ്രതിവിധി ഉണ്ടാക്കുവാന്‍?

“അതിജീവനം” എന്ന പേരില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയ മാത്യഭൂമിയുടെ റിപ്പോര്‍ട്ടര്‍ എം.വി മുകേഷ്, കുറച്ചു നാള്‍ മുമ്പ് ഭര്‍ത്താവിനെ തന്‍റെ കണ്‍മുന്‍മ്പില്‍ ഇട്ട് ആന ചവിട്ടി കൊന്നപ്പോള്‍ ആ സ്ത്രീ നിലവിളിച്ചു. ഇനി ഈ ഗതികേട് ആര്‍ക്കും വരരുത്. നമുക്കൊരു വനം മന്ത്രിയും മ്യഗ സംരക്ഷണ വകുപ്പും പോലീസും അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ വരെയുമുണ്ട്. എന്നിട്ടും എന്തേ നാം പ്രതികരിക്കാത്തത്? വിലയേറിയ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രസിഡന്‍റ് സണ്ണി മാളിയേക്കല്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News