റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ -64) അന്തരിച്ചു

ന്യൂജേഴ്‌സി : നാല് പതിറ്റാണ്ടായി  സെന്റ് സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയ വികാരിയായ റവ. ഡോ. ബാബു കെ. മാത്യുവിന്റെ (ബാബു അച്ചൻ)  ഭാര്യ  മോളി മാത്യു (മോളി കൊച്ചമ്മ -64) അന്തരിച്ചു .

ബാബു അച്ചനും കൊച്ചമ്മയും തങ്ങളുടെ 45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദിനത്തിൽ വന്നെത്തിയ വേർപാട് സമൂഹത്തെയാകെ ഞെട്ടിച്ചു

അച്ചനും മക്കളായ റോബിൻ മാത്യു, ഡോ ജെയ്സൺ  മാത്യു, കെവിൻ മാത്യു, മരുമക്കളായ മേരി മാത്യു, ഡോ മിറിയം മാത്യു, ക്രിസ്റ്റൽ മാത്യു, കൊച്ചുമക്കൾ ജാക്സൺ,പെനിലോപ്പ് , സൊയി , സിലാസ് എന്നിവരുൾപ്പെടെ ദുഖാർത്തരായ എല്ലാ കുടുംബാംഗങ്ങൾക്കും  സ്നേഹവും പ്രാർത്ഥനയും അർപ്പിക്കുന്നതായി  പള്ളി സെക്രട്ടറി ജെറീഷ് വർഗീസ്  അറിയിച്ചു

ഒപ്പം മോളി കൊച്ചമ്മയുടെ സഹോദരങ്ങളായ ജെയിംസ് തോമസ് (പൊന്നച്ചൻ), സൂസൻ തോമസ്, സാമുവൽ  തോമസ് (ജോസുകുട്ടി) എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും  അനുശോചനം അറിയിച്ചു.

ഏപ്രിൽ 23 ചൊവ്വാഴ്‌ച വൈകുന്നേരം 6:30 ന് മിഡ്‌ ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ്  ഓർത്തഡോൿസ് ദേവാലയത്തിൽ ക്രമീകരിച്ചിരിക്കുന്ന    പ്രാർത്ഥനാ യോഗത്തിനു   ഫാ. ഷിബു ദാനിയേൽ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾ പിന്നാലെ

Print Friendly, PDF & Email

Leave a Comment

More News